പ്രതീകാത്മക ചിത്രം
പാലാ: മരിയന്‍ മെഡിക്കല്‍ സെന്ററിന് പാലാ റോട്ടറി ക്ലബും കൊഴുവനാല്‍ റോട്ടറി ക്ലബും അമേരിക്കയിലെ ചിക്കാഗോ നൈല്‍സ് റോട്ടറി ക്ലബും സംയുക്തമായി നാല് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്യും. റോട്ടറി ഇന്റര്‍നാഷണലിന്റെ ഗ്ലോബല്‍ ഗ്രാന്റില്‍ ഉള്‍പ്പെടുത്തി ഏകദേശം 32 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ മെഷീനുകള്‍ വഴി അര്‍ഹരായ നിര്‍ധന വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം 22 ന് വൈകുന്നേരം 7.30ന് മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നടക്കും. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി തോമസ് കോക്കാട്ട് അധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് 3211 ഗവര്‍ണര്‍ കൃഷ്ണന് ജി. നായര്‍ നിര്‍വഹിക്കും. പദ്ധതിയുടെ ഇന്റര്‍നാഷണല്‍ പാര്‍ട്ണറും ചിക്കാഗോ നൈല്‍സ് റോട്ടറി ക്ലബ്ബിന്റെ ചാര്‍ട്ടര്‍ പ്രസിഡന്റുമായ ഷിബു പീറ്റര്‍ സെന്ററിന് സമര്‍പ്പിക്കുകയും ചെയ്യും.
കൊഴുവനാല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ബിജോയ് ജോസഫ് പോത്തന്, മുന്‍ റോട്ടറി ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍ , മരിയന്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട്, ഡോ. മാത്യു തോമസ്, പ്രോജക്റ്റ് ചെയര്മാന് ടിംസ് പോത്തന് നെടുമ്പുറം, ഡോ. ജോസ് കോക്കാട്ട്, ഡോ. ജീവന് ജോസഫ്, അനു കുര്യന്, അരുണ്‍ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ മോനിപ്പള്ളി എന്നിവര്‍ പ്രസംഗിക്കും.
Tags : Free dialysis service nattuvishesham local news dialysis service for underprivileged kidney patients