അണ്ടൂർക്കോണം പള്ളിപ്പുറം പാടശേഖരത്തിലെ കൊയ്ത്തുത്സവം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
കഴക്കൂട്ടം : അമിതമായ കീടനാശിനി ഉപയോഗം ഒഴിവാക്കി പരമ്പരാഗത കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിന് ഓരോ വീടുകളും കൃഷിയിടങ്ങളായി മാറണമെന്ന് മന്ത്രി ടി. സിദ്ദിഖ്. അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. അണ്ടൂർക്കോണം പള്ളിപ്പുറം പാടശേഖരത്തിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
125 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ "ശ്രേയസ്' നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. 2026 ജൂൺ 29 നായിരുന്നു വിത്തിറക്കിയത്. കൃഷിക്ക് നേതൃത്വം നൽകിയ കർഷകരായ ഗോപിനാഥൻ, കുഞ്ഞുമോൻ, വിവേക്, ഷൂട്ടർ സനോജ്, കൃഷി ഓഫിസർ എസ്. റോഷ്ന എന്നിവരെ മന്ത്രി ആദരിച്ചു.
ജി.ആർ. അനിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ വി. ദീപ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾതല കതിർ ക്ലബിലെ വിദ്യാർഥികളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags : Comprehensive Vegetable Mission District News Local News Minister T. Siddique