Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comprehensive Vegetable Mission

Thiruvananthapuram

സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ വെ​ജി​റ്റ​ബി​ൾ മി​ഷ​ൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ക​ഴ​ക്കൂ​ട്ടം : അ​മി​ത​മാ​യ കീ​ട​നാ​ശി​നി ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക ​സം​സ്കാ​രം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ഓ​രോ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ വെ​ജി​റ്റ​ബി​ൾ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ണ്ടൂ​ർ​ക്കോ​ണം പ​ള്ളി​പ്പു​റം പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മന്ത്രി.

125 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ "ശ്രേ​യ​സ്' നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. 2026 ജൂ​ൺ 29 നാ​യി​രു​ന്നു വി​ത്തി​റ​ക്കി​യ​ത്. കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ഷ​ക​രാ​യ ഗോ​പി​നാ​ഥ​ൻ, കു​ഞ്ഞു​മോ​ൻ, വി​വേ​ക്, ഷൂ​ട്ട​ർ സ​നോ​ജ്, കൃ​ഷി ഓ​ഫിസ​ർ എ​സ്. റോ​ഷ്ന എ​ന്നി​വ​രെ മ​ന്ത്രി ആദ​രി​ച്ചു.

ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ർ​ശി​നി, പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോ​സ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ വി. ​ദീ​പ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ​ത​ല ക​തി​ർ ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up