സെന്റ്് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ
അരുവിത്തുറ: സെന്റ്് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈ ഉത്പാദന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട കൃഷി ഓഫീസർ നിവ്യ ജെ. തെങ്ങുംപള്ളി നിർവഹിച്ചു.
കാർഷിക പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ജോബി ജോസഫും ഇ. ടി. ജോസഫും നേതൃത്വം നൽകുന്നു. സ്കൂളിലെ കാർഷിക സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഹെഡ്മാസ്റ്റർ ജോബിൻ തോമസ് നൽകിവരുന്നു. വിദ്യാഭ്യാസത്തോടൊപ്പം കൃഷിയെയും ജീവിതത്തിന് ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുന്നു.
Tags : Vegetable seedling nattuvishesham local news Vegetable seedling production St. George School