കോതമംഗലം: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളുമായി സഹകരിച്ച് സ്കൂള്‍ കാമ്പസില്‍ നടീല്‍ ഉത്സവം നടത്തി. കോതമംഗലം ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ എസ്. മണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡോ. മാത്യു കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകന് ഫാ. ആന്റണി പുലിമലയില്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോയി പോള്‍, പി.എ. അര്‍ച്ചിത, സ്കൂള്‍ സ്റ്റാഫ് അംഗങ്ങളായ റിനി സെബാസ്റ്റ്യന്‍, മഞ്ജു ജോസഫ്, ട്രീസാ ജോസ്, സുമി ജേക്കബ്, തുഷാര ജേക്കബ്, എലിസബത്ത് മരിയ റോയ്, പി.ജെ. തോമസ്, സ്കൂള്‍ കായിക അധ്യാപകന് പ്രതീഷ് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.