x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ളി​ല്‍ ന​ടീ​ല്‍ ഉ​ത്സ​വം


Published: July 20, 2026 02:48 AM IST | Updated: July 20, 2026 02:48 AM IST

കോ​ത​മം​ഗ​ലം: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് സ്‌​കൂ​ള്‍ കാ​മ്പ​സി​ല്‍ ന​ടീ​ല്‍ ഉ​ത്സ​വം ന​ട​ത്തി. കോ​ത​മം​ഗ​ലം ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​സ്. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡോ. മാ​ത്യു കൊ​ച്ചു​പു​ര​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ല്‍, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി പോ​ള്‍, പി.​എ. അ​ര്‍​ച്ചി​ത, സ്‌​കൂ​ള്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ റി​നി സെ​ബാ​സ്റ്റ്യ​ന്‍, മ​ഞ്ജു ജോ​സ​ഫ്, ട്രീ​സാ ജോ​സ്, സു​മി ജേ​ക്ക​ബ്, തു​ഷാ​ര ജേ​ക്ക​ബ്, എ​ലി​സ​ബ​ത്ത് മ​രി​യ റോ​യ്, പി.​ജെ. തോ​മ​സ്, സ്‌​കൂ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ പ്ര​തീ​ഷ് ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Planting Festival St. George School

Recent News

Corehub Up