x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വോ​ദ​യം ബ​ണ്ട് റോ​ഡ് മു​ഖംമി​നു​ക്കുന്നു


Published: November 20, 2026 12:02 AM IST | Updated: November 20, 2026 12:02 AM IST

ശി​വോ​ദ​യം ബ​ണ്ട് റോ​ഡ്

നേ​മം: വെ​ള്ളാ​യ​ണി കാ​യ​ല്‍ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട ശി​വോ​ദ​യം ബ​ണ്ട് റോ​ഡ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ണ്ണി​ട്ടു​യ​ര്‍​ത്തി ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന പ​ണി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. കി​രീ​ടം പാ​ല​ത്തി​ല്‍നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള​താ​ണ് ബ​ണ്ട് റോ​ഡ്. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു കാ​യ​ലും മ​റു​വ​ശ​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളു​മാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഭാ​ഗ​ത്തു ക​രി​ങ്ക​ല്ലു​ക​ള്‍ അ​ടു​ക്കി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മിച്ചു.

ബ​ണ്ടു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മ​ഴ​ക്കാ​ല​ത്ത് കാ​യ​ലി​ല്‍​നി​ന്നും വെ​ള്ളം മ​റി​ഞ്ഞു പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി​ന​ശി​ക്കു​ന്ന​തി​നു പ​രി​ഹാ​ര​മാ​കും. ക​ര്‍​ഷ​ക​ര്‍​ക്കു പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കി​റ​ങ്ങാ​ന്‍ പ​ടി​ക്കെ​ട്ടു​ക​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​യ​ണി കാ​യ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ള​വാ​ഴ​യും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ളും ന​ട​ക്കു​ന്നു.

കാ​യ​ലി​ല്‍ നി​ന്നു​ള്ള മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ ത്തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചെ​ളി കു​ഴി​ച്ചെ​ടു​ത്തു മാ​റ്റാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണു പ്ര​തി​സ​ന്ധി​ക്കു​കാ​ര​ണം. സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കാ​ന്‍ ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​നോ‌‌​ട് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ന്നി​ല്ല. 96.5 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി കാ​യ​ല്‍ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 15 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ ചെ​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്യും. ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പു​ഞ്ച​ക്ക​രി മു​ത​ല്‍ കാ​ക്ക​മൂ​ല പാ​ലം വ​രെ 63.74 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കാ​യ​ല്‍ കൈ​യേ​റ്റം ത​ട​യാ​ന്‍ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കും.
സം​സ്ഥാ​ന​ത്തെ ശു​ദ്ധ​ജ​ല ത​ടാ​ക​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളാ​യ​ണി കാ​യ​ല്‍ ക​ല്ലി​യൂ​ര്‍, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ഴി​ഞ്ഞം ഉ​ള്‍​പ്പ​ടെ​യു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ലും നി​ര​വ​ധി പേ​ര്‍​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക​ളും കാ​യ​ലി​നെ ആ​ശ്ര​യി​ക്കു​ന്നു.

Tags : Bund Road District News Local News Facelift

Recent News

Corehub Up