x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ബി​ൾ കഴുത്തിൽ കുരുങ്ങി ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; വീ​ഴ്ച​യി​ല്ലെ​ന്നു കെ​എ​സ്​ഇ​ബി


Published: November 20, 2026 12:11 AM IST | Updated: November 20, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

പേ​രൂ​ർ​ക്ക​ട: റോ​ഡി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന കേ​ബി​ള്‍ ക​ഴു​ത്തി​ല്‍​ക്കു​രു​ങ്ങി ദ​മ്പ​തി​ക​ള്‍​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് കെ​എ​സ്​ഇ​ബി അധികൃതർ. ത​ങ്ങ​ളു​ടെ കേ​ബി​ളി​ല​ല്ല, സ്വ​കാ​ര്യ കേ​ളി​ബി​ളി​ൽ കു​രു​ങ്ങി യാ​ണ് ദ​ന്പ​തി​ക​ൾ വീ​ണ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​രാ​ഴ്ച​മു​മ്പ് തൃ​ക്ക​ണ്ണാ​പു​രം റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്.

തൃ​ക്ക​ണ്ണാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ശി​വ​ദാ​സ​ന്‍, ഭാ​ര്യ മീ​ന​കു​മാ​രി എ​ന്നി​വ​ര്‍​ക്കാ​ണ് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ കേ​ബി​ള്‍ ക​ഴു​ത്തി​ല്‍​ക്കു​രു​ങ്ങി പ​രി​ക്കേ​റ്റ​ത്. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​പ ക​ട​ത്തി​ൽ ശി​വ​ദാ​സ​ന്‍റെ ര​ണ്ടു​കാ​ലു​ക​ളും ഒ​ടി​യു​ക​യും മീ​ന​കു​മാ​രി​യു​ടെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച മ​ങ്ങു​ക​യും ചെ​യ്തു.

സം​ഭ​വ​ദി​വ​സം ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് മാ​റ്റു​ന്ന പ​ണി​യി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​സ്റ്റി​ല്‍ കെ​ട്ടി​യി​രു​ന്ന ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ കേ​ബി​ള്‍ ഇ​വ​ര്‍ അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. കെ​ട്ടു​പി​ണ​ഞ്ഞു റോ​ഡി​ലേ​ക്ക് തൂ​ങ്ങി​നി​ന്ന ഈ ​കേ​ബി​ളാ​ണ് ദ​മ്പ​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ​ത്. ക​രാ​ര്‍​ത്തൊ​ഴി​ലാ​ളി​ക​ള്‍ കേ​ബി​ള്‍ അ​ഴി​ച്ചു​വി​ട്ട​താ​ണ് ഗു​രു​ത​ര അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ ദ​മ്പ​തി​ക​ളു​ടെ അ​ടു​ത്തെ​ത്തു​ക​യോ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ത​യാ​റാ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

കെ​എ​സ്ഇ​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ചയാണ് അപ കടത്തിനു കാരണമെന്നാണ് പൂ​ജ​പ്പു​ര പൊ​ലി​സ് തയാറാ ക്കിയ എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : KSEB claims no lapse on their part District News Local News couple sustained injuries

Recent News

Corehub Up