പേരൂർക്കട: റോഡില്‍ തൂങ്ങിക്കിടന്ന കേബിള്‍ കഴുത്തില്‍ക്കുരുങ്ങി ദമ്പതികള്‍ക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ച് കെഎസ്ഇബി അധികൃതർ. തങ്ങളുടെ കേബിളിലല്ല, സ്വകാര്യ കേളിബിളിൽ കുരുങ്ങി യാണ് ദന്പതികൾ വീണതെന്ന് അധികൃതർ വ്യക്തമാക്കി. ഒരാഴ്ചമുമ്പ് തൃക്കണ്ണാപുരം റോഡിലായിരുന്നു സംഭവമുണ്ടായത്.
തൃക്കണ്ണാപുരം സ്വദേശികളായ ശിവദാസന്‍, ഭാര്യ മീനകുമാരി എന്നിവര്‍ക്കാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കേബിള്‍ കഴുത്തില്‍ക്കുരുങ്ങി പരിക്കേറ്റത്. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപ കടത്തിൽ ശിവദാസന്റെ രണ്ടുകാലുകളും ഒടിയുകയും മീനകുമാരിയുടെ ഒരു കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്തു.
സംഭവദിവസം കരാര്‍ തൊഴിലാളികള്‍ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്ന പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെ പോസ്റ്റില്‍ കെട്ടിയിരുന്ന ഒരു സ്വകാര്യ കമ്പനിയുടെ കേബിള്‍ ഇവര്‍ അഴിച്ചുവിടുകയായിരുന്നു. കെട്ടുപിണഞ്ഞു റോഡിലേക്ക് തൂങ്ങിനിന്ന ഈ കേബിളാണ് ദമ്പതികളില്‍ ഒരാളുടെ കഴുത്തില്‍ കുരുങ്ങിയത്. കരാര്‍ത്തൊഴിലാളികള്‍ കേബിള്‍ അഴിച്ചുവിട്ടതാണ് ഗുരുതര അപകടത്തിനിടയാക്കിയതെന്നും തൊഴിലാളികള്‍ ദമ്പതികളുടെ അടുത്തെത്തുകയോ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകുകയോ ചെയ്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കെഎസ്ഇബി കരാര്‍ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപ കടത്തിനു കാരണമെന്നാണ് പൂജപ്പുര പൊലിസ് തയാറാ ക്കിയ എഫ്ഐആറില്‍ പറയുന്നത്. ഇതിനെതിരേയാണ് വിശദീകരണവുമായി കെഎസ്ഇബി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.