ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അപ്രഖ്യാപിത പവർ കട്ട് നടത്തുന്ന കെഎസ്ഇബിക്കെതിരേ ചൂട്ട് തെളിച്ച് മാർച്ച് സംഘടിപ്പിച്ചപ്പോൾ.
കാഞ്ഞിരപ്പള്ളി: ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ അപ്രഖ്യാപിത പവർ കട്ട് നടത്തുന്ന കെഎസ്ഇബിക്കെതിരേ ചൂട്ട് തെളിച്ച് മാർച്ച് സംഘടിപ്പിച്ചു.
മണ്ണാർക്കയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫീസിൽ സമാപിച്ചു. തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗവുമായ അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡന്റ് ആസിഫ് അമാൻ, ഡിവൈഎഫ്ഐ സൗത്ത് മേഖല പ്രസിഡന്റ് സജിൻ ജോസഫ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അമൽ ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews