x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടവക്കി​ൽ കിസുമം സ്കൂൾ കെട്ടിടം

വെബ് ഡെസ്ക്
Published: September 13, 2026 01:28 AM IST | Updated: September 13, 2026 01:28 AM IST

പ​മ്പാ​വാ​ലി കി​സു​മം സ​ർ​ക്കാ​ർ സ്കൂ​ൾ വ​ള​പ്പി​ൽ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മാ​യി ന​ട​ത്തി​യ മ​നു​ഷ്യ​ച്ച​ങ്ങ​ല.

ക​ണ​മ​ല: സ​ർ​ക്കാ​ർ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത് 70 വ​ർ​ഷം പ​ഴ​ക്ക​മുള്ള ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സ്ഥ​ലം വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ കൈ​ക​ൾ കോ​ർ​ത്ത് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. പ​മ്പാ​വാ​ലി കി​സു​മം യു​പി സ്‌​കൂ​ളി​ന്‍റെ​യും ഹൈ​സ്‌​കൂ​ളി​ന്‍റെ​യും കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.
പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ട് ഫ​ലം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല സൃ​ഷ്ടി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. മ​നു​ഷ്യ​ച്ച​ങ്ങ​ല പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി അ​ഴ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​കെ. രാ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ വി. ​വി​ജേ​ഷ്, ലി​യോ ജോ​സ്, ജോ​സ് സ്ക​റി​യ, ഷെ​ബി​ൻ, എ​സ്. നി​ഷ, ഷെ​റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​പി, ഹൈ​സ്‌​കൂ​ൾ എ​ന്നി​വ​യ്ക്ക് ഒ​പ്പ​മു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നും എ​ൽ​പി സ്‌​കൂ​ളി​നും പു​തി​യ കെ​ട്ടി​ട​മാ​ണ്.

ആ​ദി​വാ​സി ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ള​ട​ക്കം പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി എ​സ്എ​സ്എ​ൽ​സി​ക്ക് 100 ശ​ത​മാ​നം വി​ജ​യ​മാ​ണ്. ഇ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​പി, ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ എ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ 20 സെ​ന്‍റ് സ്ഥ​ലം പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​വി​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഫ​ണ്ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചാ​ൽ കു​ട്ടി​ക​ൾ​ക്ക് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടാ​യി ക​ളി സ്ഥ​ല​വും ഒ​രു​ക്കാ​നാ​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ പ​ഠി​ക്കു​ന്ന​തി​നു​ള്ള ആ​കെ​യു​ള്ള സ്കൂ​ളു​ക​ളാ​ണ് കി​സു​മ​ത്തെ ഈ ​സ​ർ​ക്കാ​ർ സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല പ്ര​തി​ഷേ​ധ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up