x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രേ​റ്റു​പു​റം പ​മ്പാ ജ​ല​മേ​ള ഇ​ന്ന്; 20 ക​ളി​വ​ള്ള​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും

വെബ് ഡെസ്ക്
Published: September 13, 2026 12:42 AM IST | Updated: September 13, 2026 12:42 AM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: നീ​രേ​റ്റു​പു​റം പ​മ്പാ ജ​ല​മേ​ള ഇ​ന്ന് ര​ണ്ടി​ന് പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ആ​റു ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളും വെ​പ്പ്, ഓ​ടി, ചു​രു​ള​ന്‍ ഉ​ള്‍​പ്പെ​ടെ 20 ഓ​ളം ക​ളി​വ​ള്ള​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ര​ണ്ടി​ന് ജ​ല​ഘോ​ഷ​യാ​ത്ര​യും തു​ട​ര്‍​ന്ന് മാ​സ്ഡ്രി​ല്ലും. 2.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. മ​ത്സ​ര​ത്തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. ചു​ണ്ട​ന്‍വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് ഈ ​വ​ര്‍​ഷം മാ​മ്മ​ന്‍ മാ​പ്പി​ള ട്രോ​ഫി​യും ജ​ന​കീ​യ ട്രോ​ഫി​യും ന​ല്‍​കും.

വെ​പ്പ് ഒ​ന്നാം വി​ഭാ​ഗം വ​ള്ള​ങ്ങ​ളു​ടെ വി​ജ​യി​യ്ക്ക് ച​ക്കു​ള​ത്ത​മ്മ വ​ക ട്രോ​ഫി​യും ഉ​ത്രാ​ടം തി​രു​ന്നാ​ള്‍ ട്രോ​ഫി​യും സ​തീ​ശ് ചാ​ത്ത​ങ്കേ​രി മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും ന​ല്‍​കും. കു​റ്റ​മ​റ്റ സ്റ്റാ​ര്‍​ട്ടിം​ഗും കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചു​ള്ള ട്രാ​ക്കും ഫോ​ട്ടോ ഫി​നി​ഷിം​ഗും മി​ക​ച്ച ജ​ഡ്ജ​സും ഈ ​വ​ര്‍​ഷ​ത്തെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 50 ഓ​ളം ട്രോ​ഫി​ക​ളാ​ണ് ജ​ല​മേ​ള​യു​ടെ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ജ​ല​മേ​ള​യും ആ​ന്‍റോ ആന്‍റ ണി എം​പി ജ​ല​ഘോ​ഷ​യാ​ത്ര​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ മാ​സ്ഡ്രി​ല്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. വ​റു​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ പൊ​തു​സ​മ്മേ​ള​ന​വും സി​നി​മാ സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി ഐ​പ് തോ​മ​സ് സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചെ​യ​ര്‍​മാ​ന്‍ റെ​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി സ​മ്മാ​ന​ദാ​നം ന​ട​ത്തും. മ​ത്സ​രവ​ള്ളം​ക​ളി സ്ഥ​ല​ത്ത് എ​ത്താ​ന്‍ തി​രു​വ​ല്ല, എ​ട​ത്വ, ഹ​രി​പ്പാ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​വി​ലി​യ​നി​ല്‍നി​ന്നു വ​ള്ളം​ക​ളി ദ​ര്‍​ശി​ക്കാ​ന്‍ പാ​സ് ക്ര​മീ​ക​ര​ണമു​ണ്ട്. സ്പീ​ഡ് ബോ​ട്ടു​ക​ള്‍ പൊ​ലി​സ് അ​നു​മ​തി​യോ​ടെ മാ​ത്രം വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം.
ജ​ല​മേ​ള​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ഈ ​വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ റെ​ജി ഏ​ബ്ര​ഹാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി, ബി​ജു പാ​ല​ത്തി​ങ്ക​ല്‍, ജ​ഗ​ന്‍ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുന്മാ​രാ​യ ബാ​ബു വ​ലി​യ​വീ​ട​ന്‍, ആ​ര്‍. ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up