പ്രതിയെ സ്ഥലത്ത് കൊണ്ടുവന്നു തെളിവെടുപ്പ് നടത്തുന്നു.
ആറ്റിങ്ങൽ: വിദ്യാർഥിയെ വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഊരുപോയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20) ആണ് പിടിയിലായത്.
തോന്നയ്ക്കൽ സായിഗ്രാം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥി വിഘ്നേഷിനേ കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പുരയിടത്തിൽനിന്നും കണ്ടെടുത്തു.
രണ്ടു വെട്ടുകത്തികൾ പ്രതികൾ ഉപയോഗിച്ചിരുന്നു. ഇവ ആക്രമണത്തിനുശേഷം പുരയിടത്തിലെ പുല്ലിനടിയിൽ ഒളിച്ചു വയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ കോളജിനു പുറത്തെ ബസ്റ്റോപ്പിലായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ പ്രദേശവാസികളായ സംഘം വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഘ്നേഷിനെ ഉടൻ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലും എത്തിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിഘ്നേഷ്. പ്രായ പൂർത്തിയാകാത്ത ഒരു പ്രതികൂടി സംഭവത്തിൽ പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻകാണി നൽകിയ നിർദേശത്തിത്തുടർന്ന് ആറ്റിങ്ങൽ സിഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Nattuvishesham DistrictNews DeepikaNews murder