29-ാമത് ദര്‍ശന അഖില കേരള ശങ്കേഴ്സ് ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തവര്‍ വരച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാരിക്കേച്ചറുകൾ -ദീപിക
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രവും ന്യൂഡല്‍ഹിയിലെ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച 29-ാമത് ദര്‍ശന അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍നിന്നായി രണ്ടായിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. ആര്‍ട്ടിസ്റ്റ് സുജാതന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ഡോ. തോമസ് പുതുശേരി സിഎംഐ അധ്യക്ഷത വഹിച്ചു.
മഴയത്തു സ്കൂളിലേക്കുള്ള യാത്ര, പൂന്തോട്ടം, തിരക്കേറിയ മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷനിലെ തിരക്ക്, നഗരത്തിലെ ഗതാഗതക്കുരുക്ക്, ഓപ്പറേഷന് തൂഫാന് (കാര്‍ട്ടൂണ്‍), മുഖ്യമന്ത്രി വി.ഡി. സതീശന് (കാരിക്കേച്ചര്‍) എന്നിവയായിരുന്നു വിഷയങ്ങള്‍.
കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍, പി.കെ. ആനന്ദക്കുട്ടന്, ആര്‍ട്ടിസ്റ്റ് സി.സി. അശോകന്, ടി.എസ്. ശങ്കര്‍, കൃഷ്ണമൂര്‍ത്തി, ജോയ് സക്കറിയ, ജിജോ വി. ഏബ്രഹാം, ജേക്കബ് പണിക്കര്‍, സക്കറിയ കുര്യന്, അനുപമ കുമാരി എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനക്കിറ്റുകള്‍ വിതരണം ചെയ്തു. പെയിന്റിംഗിലെ അഞ്ചു വിഭാഗങ്ങളിലും കാര്‍ട്ടൂണിലും ആദ്യ സ്ഥാനക്കാര്‍ക്കു ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ വെള്ളി മെഡലുകളും മറ്റു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ദര്‍ശന നല്കുന്ന പ്രത്യേക ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മത്സരഫലങ്ങള്‍ 15ന് പ്രഖ്യാപിക്കും.
"പൂക്കി ചിരി' നിറച്ച് കാരിക്കേച്ചർ മത്സരം
കോട്ടയം: കേരളത്തിലെ ന്യൂജെന്‍സിന് കാന്‍ഡില്‍ ഡിന്നര്‍ സെറ്റ്... ഓകെ... പൂക്കിച്ചിരിയോടെ കൈലിമുണ്ടും ബനിയനും തലയില്‍ക്കെട്ടുമായി കെഎസ്ഇബി എന്നെഴുതിയ ഫ്യൂസിലിരുന്നു തുഴയുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്, ഒരു കൈയില്‍ പ്രിയദര്‍ശിനി ബസ് ഉയര്‍ത്തിപ്പിടിച്ചും മറു കൈയില്‍ കെഎസ്ഇബിയെ തൂക്കിപ്പിടിച്ചും നടക്കുന്ന വി.ഡി. സതീശന്... കാരിക്കേച്ചറിനുള്ള വിഷയം മുഖ്യമന്ത്രി വി.ഡി. സതീശന് എന്നു കേട്ടതോടെ ചിത്രകാരന്മാരുടെ കാന്‍വാസില്‍ വിരിഞ്ഞത് വി.ഡി. സതീശന്റെ വിവിധ ഭാവങ്ങള്‍. ഹെലികോപ്റ്ററും മോഡിഫിക്കേഷനുമൊക്കെയായി മുഖ്യമന്ത്രിയുടെ ഭാവങ്ങളെ രസകരമായി വരച്ചത് ഇരുപതില്‍പ്പരം കലാകാരന്മാരാണ്.
Tags : NattuVishesham DistrictNews