പ്രതീകാത്മക ചിത്രം
ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ അതിപുരാതനമായ ഒറ്റക്കല്‍ കുരിശിന്റെ പെരുന്നാള്‍ ഇന്നും നാളെയുമായി നടക്കും. സ്ലീബാ പെരുന്നാള്‍ ദിനമായ നാളെയാണ് പ്രധാന പെരുന്നാള്‍. വിശുദ്ധരുടെയും മാലാഖമാരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള കുരിശിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൗരാണികതയും ശില്പചാരുതയുംകൊണ്ട് ദൃശ്യമനോഹരമാണ് ഒറ്റക്കല്‍ കുരിശ്.
ഇന്നു വൈകുന്നേരം 5.45 ന് സന്ധ്യാനമസ്കാരം. 6.30ന് ധ്യാനം. നാളെ രാവിലെ 6.45 നു പ്രഭാത നമസ്കാരം. തുടര്‍ന്നു കുര്‍ബാന. വൈകുന്നേരം 5.45ന് വചന ശുശ്രൂഷ. 6.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം. കാതോലിക്ക ബാവയുടെ സ്നേഹ ചാലഞ്ച് പദ്ധതിയില്‍ ഇടവക പണിതു നല്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ അടിസ്ഥാനശില ആശീര്‍വാദം. തുടര്‍ന്ന് കുരിശടിയിലേക്ക് റാസ. ധൂപപ്രാര്‍ഥന, ആശീര്‍വാദം, പച്ചോര്‍ നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.