x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ പു​ന​ലൂ​ര്‍ സ​ബ് റീ​ജണൽ സ്‌​നേ​ഹസ​ന്ദേ​ശ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 13, 2026 01:00 AM IST | Updated: September 13, 2026 01:00 AM IST

വൈ​എം​സി​എ പു​ന​ലൂ​ര്‍ സ​ബ് റീ​ജ​ണൽ സ്‌​നേ​ഹ​സ​ന്ദേ​ശ യാ​ത്ര സ​ബ് റീ​ജ​ണൽ ചെ​യ​ര്‍​മാ​ന്‍ ഷി​ബു കെ.ജോ​ര്‍​ജി​ന് വൈ​എം​സി​എ പ​താ​ക കൈ​മാ​റി പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന

അ​ഞ്ച​ല്‍: വൈ​എം​സി​എ പു​ന​ലൂ​ര്‍ സ​ബ് റീ​ജണൽ ദ്വി​ദി​ന സ്‌​നേ​ഹ സ​ന്ദേ​ശ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ത്മീ​യ​മാ​യി ദ​രി​ദ്ര​മാ​യികൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യമ​ന​സി​ല്‍ ന​ന്മ​യു​ടെ മൂ​ല്യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സൃ​ഷ്‌ടിച്ച് അ​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം വൈ​എം​സി​എ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ബ് റീ​ജ​ണൽ ചെ​യ​ര്‍​മാ​ന്‍ ഷി​ബു കെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ ദേ​ശീ​യ മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ കെ.​ഒ. രാ​ജു​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ഒ. ജോ​ണ്‍, റീ​ജി​യ​ണ​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ സെ​ന്‍റര്‍ ചെ​യ​ര്‍​മാ​ന്‍ എ​ല്‍. ത​ങ്ക​ച്ച​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജോ​ണ്‍, ഡോ. ​കെ.​വി. തോ​മ​സ്‌​കു​ട്ടി, സി.​പി. ശാ​മു​വേ​ല്‍, സാ​നു ജോ​ര്‍​ജ്, ടി.​കെ. ബാ​ജി, സാ​ജ​ന്‍ കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ന​ലൂ​ര്‍, ക​ര​വാ​ളൂ​ര്‍, അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ, ച​ണ്ണ​പ്പേ​ട്ട, മ​ണ്ണൂ​ര്‍ ആ​യൂ​ര്‍, വാ​ള​കം, ത​ല​ച്ചി​റ വൈ​എം​സി​എ യൂ​ണി​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. രണ്ടാം​ഘ​ട്ട യാ​ത്ര 21 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഇ​ള​മ്പ​ല്‍ വൈ​എം​സി​എ​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews flagged off

Recent News

Corehub Up