രാജാക്കാട്: ചികിത്സാസൗകര്യങ്ങൾ പരിമിതമായ ഹൈറേഞ്ച് മേഖലയ്ക്ക് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 സിയുടെ നേതൃത്വത്തിൽ ആംബുലൻസ് നൽകി. സർവീസിന്റെ ഫ്ലാഗ് ഓഫ് രാജാക്കാട് വൈസ്മെൻസ് സ്ക്വയറിൽ നടത്തി. ഇതിലൂടെ ലയൺസ് ക്ലബ് രാജാക്കാട് റീജൺ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചുരുങ്ങിയ
ചെലവിൽ ആംബുലൻസ് സേവനം ലഭ്യമാകും.
ഹൈറേഞ്ച് ലയൺസ് കെയർ പ്രസിഡന്റ് വി.എസ്. പൊന്നുണ്ണിയുടെ മുഖ്യചുമതലയിൽ രാജാക്കാട് കേന്ദ്രമാക്കിയാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. റീജൺ ചെയർമാൻ പി. പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു.
അഡ്വ. വി. അമർനാഥ്, ബേസിൽ കെ. വർഗീസ്, ജെയിൻ അഗസ്റ്റ്യൻ, സിബി ഫ്രാൻസിസ്, ഡോ. സന്തോഷ് കാച്ചപ്പിള്ളി, പി.വി. ബേബി, സന്തോഷ് കുമാർ, ബേസിൽ ടി. ജേക്കബ്, ഷൈനു സുകേഷ് എന്നിവർ പ്രസംഗിച്ചു. ആംബുലൻസ് സേവനങ്ങൾക്കായി 9400337759, 9447435314, 8075522535, 9446220917 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.