എന്‍.സി. സജിത്കുമാര്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നു.
അമ്പലവയല്‍: ജിവിഎച്ച്എസ്എസില്‍ ആന്റിനര്‍കോട്ടിക് ക്ലബ്, ടീന്‍സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.ഒ. സുമിത ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ഷാന്റി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ഷമീറ,എസ്ആര്‍ജി കണ്‍വീനര്‍മാരായ കെ.എസ്.സജിത, ടി.പി. അജീഷ്കുമാര്‍, ഏബല്‍ ചെറിയാന്, അലോണ റെജി, ടി.ഇ. ഹെലന, കെ.എം. രഘു എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
Tags : Ambalavayal School Nattuvishesham Districtnews