കബനിഗിരി നിര്‍മല ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ ആദരിച്ചപ്പോള്‍.
പുല്‍പ്പള്ളി: മാനന്തവാടി എംജിഎം സ്കൂളില്‍ നടന്ന ജില്ലാ ശാസ്ത്ര മേളയിലും പ്രവൃത്തി പരിചയ മേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും മൂന്നാം സ്ഥാനം നേടി കബനിഗിരി നിര്‍മല ഹൈസ്കൂള്‍. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ വിജയമാണിതിന് പിന്നിലെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര പറഞ്ഞു. സ്കൂള്‍ ഹെഡ്മാസ്റ്റര് എ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സ്കൂളില്‍ നിന്ന് 16 കുട്ടികളാണ് ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്.
ജില്ലാ മത്സരത്തില്‍ നിന്ന് അഞ്ച് കുട്ടികള്‍ സംസ്ഥാന ശാസ്ത്ര മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ അധ്യാപിക ഷിജി തോമസ്, സ്റ്റാഫ് സെക്രട്ടറി ഷിനി ജോര്‍ജ്, അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്റണി, പി.എന്‍. ദീപ, സിസ്റ്റര്‍ ആന്മരിയ, എം.സി. ഷിജി, എന്‍.പി. ജിന്‍സി എന്നിവര്‍ നേതൃത്വം നല്കി.
Tags : Nirmala High School Nattuvishesham Districtnews