ചീരാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം.
സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ രണ്ട് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ചീരാല്‍ മുത്താച്ചിക്കുന്നി കല്യാണി (75), നമ്പ്യാര്‍കുന്ന് മാളേരി ബാലകൃഷ്ണന് (76), ഭാര്യ ലക്ഷ്മി (72), ഓട്ടോ ഡ്രൈവര്‍ ഷിബു (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : Accident involving Nattuvishesham Districtnews