വ്യവസായ-അക്കാദമിക സഹകരണത്തിന്റെ ഭാഗമായി വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജും കളമശേരി എച്ച്എംടി മെഷീന് ടൂള്‍സ് ലിമിറ്റഡും ധാരണാപത്രം കൈമാറുന
മൂവാറ്റുപുഴ: വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ആധുനിക സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിജ്ഞാനം നേടുന്നതിന് അവസരമൊരുക്കുന്നതിനുമായി വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജും കളമശേരി എച്ച്എംടി മെഷീന് ടൂള്‍സ് ലിമിറ്റഡും ധാരണാപത്രം ഒപ്പുവച്ചു.
ഇന്റേണ്‍ഷിപ്പുകള്‍, വ്യവസായ സന്ദര്‍ശനങ്ങള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കുള്ള അവസരങ്ങള്‍ ധാരണാപത്രത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അധ്യാപകര്‍ക്ക് വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാനും വ്യവസായ വിദഗ്ധരുടെ പങ്കാളിത്തത്തോടെ പാഠ്യപദ്ധതി രൂപീകരിക്കാനും അവസരമൊരുങ്ങും.
എച്ച്എംടിയെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ സെയില്‍സ് എം.ഐ. മഹേഷ്, എച്ച്ആര്‍ എന്‍ജിനിയര്‍ ആര്. കൃഷ്ണകുമാര്‍, കാര്‍ത്തിക വേണുഗോപാല്‍, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് എം. കാര്‍ത്തിക്, ജനറല്‍ ടെക്നിക്കല്‍ മാനേജര്‍ സന്ദീപ് മുഖര്‍ജി, എന്‍ജിനിയര്‍ ട്രെയിനിംഗ് ഇന്‍ചാര്‍ജ് കെ.ടി. അഖില്‍ എന്നിവര്‍ പങ്കെടുത്തു. കോളജിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. കെ ഷണ്മുഖേഷ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇണ്‍ട്രാക്ഷന്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. അരവിന്ദ്, അസിസ്റ്റന്റ് പ്രഫസർ ബി. നിബിന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Tags : Industry-Academic Collaboration Nattuvishesham DistrictNews