സ്കൂളിലെ വിദ്യാര്‍ഥികള്‍ ശശി തരൂര്‍ എംപിയില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: തിരുവനന്തപുരത്ത് നടന്ന 27-ാമത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ശ്രവണ പരിമിതി ഉള്ളവരുടെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ 133 പോയിന്റുകളോടെ പൂമല സെന്റ് റോസല്ലോസ് ഹയര്‍ സെക്കന്‍ഡറി സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂള്‍ ഫസ്റ്റ് റണ്ണര്‍ അപ് സ്ഥാനം കരസ്ഥമാക്കി. സ്കൂളില്‍ നിന്നും 45 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.
മത്സരിച്ച എല്ലാ ഇനങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു. 33 സ്കൂളുകളാണ് മത്സരിക്കാനുണ്ടായിരുന്നത്.ശശി തരൂര്‍ എംപിയില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സമ്മാനം സ്വീകരിച്ചു. എച്ച്എസ് വിഭാഗം നാടോടി നൃത്തം, മോണോ ആക്ട്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയില്‍ എ.വി. ശിവാനി, എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം, മോണോ ആക്ട്, ചിത്രീകരണം എന്നിവയില്‍ എസ്. കൃഷ്ണപ്രിയ, എച്ച്എസ് വിഭാഗത്തില്‍ പദ്യപാരായണം, ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന എന്നിവയില്‍ പി.ജെ. ആന്‍സ്റ്റീന എച്ച്എസ് വിഭാഗത്തില്‍ മോണോ ആക്ട്, പെന്‍സില്‍ ഡ്രോയിംഗ്, മൈം എന്നിവയില്‍ ആന്‍ ജോണ്‍ ജോജോ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.
ചിത്രീകരണം, മൈം, ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന, ദേശീയഗാനം എന്നീ ഗ്രൂപ്പ് ഐറ്റത്തിലും പദ്യപാരായണം, പെന്‍സില്‍ ഡ്രോയിംഗ്, മോണോ ആക്ട് എന്നീ സിംഗിള്‍ ഐറ്റത്തിലും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും എ ഗ്രേഡും പ്രൈസ് മണിയും ലഭിച്ചു. മാനേജ്മെന്റും പിടിഎയും വിജയികളെ അനുമോദിച്ചു.
Tags : performance. Nattuvishesham Districtnews