Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Performance.

Wayanad

മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി പൂ​മ​ല സെ​ന്‍റ് റോ​സ​ല്ലോ​സ് സ്‌​കൂ​ൾ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 27-ാമ​ത് സം​സ്ഥാ​ന സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ശ്ര​വ​ണ പ​രി​മി​തി ഉ​ള്ള​വ​രു​ടെ എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 133 പോ​യി​ന്‍റു​ക​ളോ​ടെ പൂ​മ​ല സെ​ന്‍റ് റോ​സ​ല്ലോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് സ്‌​കൂ​ള്‍ ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ്‌​കൂ​ളി​ല്‍ നി​ന്നും 45 കു​ട്ടി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ​രി​ച്ച എ​ല്ലാ ഇ​ന​ങ്ങ​ള്‍​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ചു. 33 സ്‌​കൂ​ളു​ക​ളാ​ണ് മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.ശ​ശി ത​രൂ​ര്‍ എം​പി​യി​ല്‍ നി​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് സ​മ്മാ​നം സ്വീ​ക​രി​ച്ചു. എ​ച്ച്എ​സ് വി​ഭാ​ഗം നാ​ടോ​ടി നൃ​ത്തം, മോ​ണോ ആ​ക്ട്, ഗ്രൂ​പ്പ് ഡാ​ന്‍​സ് എ​ന്നി​വ​യി​ല്‍ എ.​വി. ശി​വാ​നി, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം നാ​ടോ​ടി നൃ​ത്തം, മോ​ണോ ആ​ക്ട്, ചി​ത്രീ​ക​ര​ണം എ​ന്നി​വ​യി​ല്‍ എ​സ്. കൃ​ഷ്ണ​പ്രി​യ, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ പ​ദ്യ​പാ​രാ​യ​ണം, ഗ്രൂ​പ്പ് ഡാ​ന്‍​സ്, ഒ​പ്പ​ന എ​ന്നി​വ​യി​ല്‍ പി.​ജെ. ആ​ന്‍​സ്റ്റീ​ന എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ മോ​ണോ ആ​ക്ട്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, മൈം ​എ​ന്നി​വ​യി​ല്‍ ആ​ന്‍ ജോ​ണ്‍ ജോ​ജോ എ​ന്നി​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ച്ചു.

ചി​ത്രീ​ക​ര​ണം, മൈം, ​ഗ്രൂ​പ്പ് ഡാ​ന്‍​സ്, ഒ​പ്പ​ന, ദേ​ശീ​യ​ഗാ​നം എ​ന്നീ ഗ്രൂ​പ്പ് ഐ​റ്റ​ത്തി​ലും പ​ദ്യ​പാ​രാ​യ​ണം, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, മോ​ണോ ആ​ക്ട് എ​ന്നീ സിം​ഗി​ള്‍ ഐ​റ്റ​ത്തി​ലും പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും എ ​ഗ്രേ​ഡും പ്രൈ​സ് മ​ണി​യും ല​ഭി​ച്ചു. മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up