Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Industry-Academic Collaboration

Ernakulam

വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജും എ​ച്ച്എം​ടി​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

മൂ​വാ​റ്റു​പു​ഴ: വ്യ​വ​സാ​യ അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ല്‍ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം നേ​ടു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നു​മാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജും ക​ള​മ​ശേ​രി എ​ച്ച്എം​ടി മെ​ഷീ​ന്‍ ടൂ​ള്‍​സ് ലി​മി​റ്റ​ഡും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ള്‍, വ്യ​വ​സാ​യ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, പ്രോ​ജ​ക്ടു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ക്കും. അ​ധ്യാ​പ​ക​ര്‍​ക്ക് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് നേ​രി​ട്ട​റി​യാ​നും വ്യ​വ​സാ​യ വി​ദ​ഗ്ധ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പാ​ഠ്യ​പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​നും അ​വ​സ​ര​മൊ​രു​ങ്ങും.

എ​ച്ച്എം​ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സെ​യി​ല്‍​സ് എം.​ഐ. മ​ഹേ​ഷ്, എ​ച്ച്ആ​ര്‍ എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, കാ​ര്‍​ത്തി​ക വേ​ണു​ഗോ​പാ​ല്‍, പ്രൊ​ഡ​ക്ഷ​ന്‍ ഇ​ന്‍​ചാ​ര്‍​ജ് എം. ​കാ​ര്‍​ത്തി​ക്, ജ​ന​റ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ​ര്‍ സ​ന്ദീ​പ് മു​ഖ​ര്‍​ജി, എ​ന്‍​ജി​നി​യ​ര്‍ ട്രെ​യി​നിം​ഗ് ഇ​ന്‍​ചാ​ര്‍​ജ് കെ.​ടി. അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ ഷ​ണ്മു​ഖേ​ഷ്, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഇ​ണ്‍​ട്രാ​ക്ഷ​ന്‍ സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്. അ​ര​വി​ന്ദ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ബി. ​നി​ബി​ന്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up