പ്രതീകാത്മക ചിത്രം
പത്തനംതിട്ട: രക്ഷിതാക്കള്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നാല്‍ ഭിന്നശേഷിക്കാര്‍ ഇനി ഒറ്റപ്പെടില്ല. അന്പ് വീടുകള്‍ അവര്‍ക്ക് സ്നേഹക്കൂട്ടാകും. ബുദ്ധിപരവും വളര്ച്ചാപരവുമായി ഭിന്നശേഷിക്കാരായവര്‍ക്ക് സാമൂഹികക്ഷേമ വകുപ്പിന്റെ അന്പ് വീടുകളില്‍ സുരക്ഷയും പരിചരണവും നല്‍കും. ഭക്ഷണം, മരുന്ന്, തെറാപ്പി വിനോദ പരിപാടികള്‍ തുടങ്ങിയവയെല്ലാം സര്ക്കാര്വകയായിരി ക്കും. ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ഭിന്നശേഷിക്കാരെ അന്പ് വീടുകളില്‍ താമസിപ്പിക്കാം. ജില്ലാ സാമൂഹികക്ഷേമ ഓഫീസറുടെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ ഒരു മാസം വരെ നീട്ടി നല്‍കും.
സാമൂഹികക്ഷേമ വകുപ്പില്‍ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും അന്പ് വീടുകളിലേക്ക് അംഗങ്ങളെ എടുക്കുന്നത്. അടുത്തമാസം ഒന്നിന് പദ്ധതി ആരംഭിക്കും. ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കും അംഗങ്ങളെ സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുക്കാം.
ഭിന്നശേഷിക്കാരെ വീടുകളില്‍ ഒറ്റയ്ക്കാക്കിയിട്ടും പൂട്ടിയിട്ടിട്ടും മറ്റ് അംഗങ്ങള്‍ പുറത്തു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അന്പ് വീടുകള്‍ തുടങ്ങുന്നത്. ജില്ലകളിൽ ബ്ലോക്ക് അടിസ്ഥാനത്തിലാണ് അന്പ് വീടുകള്‍. വകുപ്പിന്റെ കെയര്‍ ഹോമുകളും അന്പ് വീടുകളായി മാറ്റും.
രക്ഷകര്‍ത്താക്കള്‍ക്ക് ചികിത്സ, ആശുപത്രിവാസം, അടിയന്തര ശസ്ത്രക്രിയ, യാത്ര ത ുടങ്ങിയ സാഹചര്യങ്ങളില്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന ഘട്ടത്തിലാണ് അന്പ് വീടുകള്‍ സഹായമായി മാറുകയെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാബീഗം പറഞ്ഞു. ഒരു ഭിന്നശേഷിക്കാരന്റെ ചെലവിന് ദിവസം 1500 രൂപ സര്‍ക്കാര്‍ നല്‍കും. ഒരു അന്പ് വീട്ടില്‍ മൂന്ന് മുറികളുണ്ടാകും. പരമാവധി അഞ്ചു പേരെ സംരക്ഷിക്കാം.