x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 11:56 PM IST | Updated: September 12, 2026 11:56 PM IST

ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണത്തോടനുബന്ധിച്ച യോ​ഗം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം ​പി നി​ർ​വ​ഹി​ക്കു​ന്നു.

ഗാ​ന്ധി​ന​ഗ​ർ: ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും ധ​ന​സ​ഹാ​യ​ വിതരണവും ന​ട​ത്തി. മ​ങ്ങാ​ട്ട് ജോ​സ​ഫ് കു​ര്യ​നും ചേ​ർ​ന്ന് 161 വൃ​ക്ക​രോ​ഗി​ക​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് മാ​ർ തിമോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​ൺ ഐ​പ്പ്, ഫി​ൽ​സ​ൻ മാ​ത്യു, ജോ​സ​ഫ് കു​ര്യ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 80-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന മ​ങ്ങാ​ട്ട് ജോ​സ​ഫ് കു​ര്യ​നെ​യും, ആ​ശ്ര​യ​യി​ൽ ഇ​രു​പ​ത് വ​ർ​ഷം സേ​വ​നമ​നു​ഷ്ഠി​ച്ച സ​തി ലാ​ലി​യെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews dialysis kits.

Recent News

Corehub Up