കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി രാസവളത്തിന്റെ വില വര്‍ധിപ്പിച്ചതിലും 2021 മുതല്‍ കൃഷിനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം നല്‍കാത്തതിലും പ്രതിഷേധിച്ചു കര്‍ഷക കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാര്‍, കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികളായ ജോര്‍ജ് ജേക്കബ്, അനില്‍ മലരിക്കല്‍, സന്തോഷ് ചാന്നാനിക്കാട്, റെജിമോന് വാഴയില്‍, റോയി ഇടയത്തറ, റഷിദ് ഈരാറ്റുപേട്ട, റെജി തമ്പുരാന്, ടോമി തോമസ്, പള്ളം ജോര്‍ജ്, രജീഷ് തിരുമേനി, രമേശന് കാണക്കാരി, ഷൈന്‍ പ്രകാശ്, വര്ക്കിച്ചന് മുതിരേനിക്കല്, സാബു മടുക്കാവുങ്കല്‍, ജോഷി ഇടപ്പാടി കരോട്ട്, ബേബിച്ചന് പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.