x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​ര്‍ കൊ​ച്ചാ​ര്‍ ച​പ്പാ​ത്ത് പു​ന​ര്‍​നി​ര്‍​മാ​ണം വൈ​കു​ന്നു

വെബ് ഡെസ്ക്
Published: September 13, 2026 12:05 AM IST | Updated: September 13, 2026 12:05 AM IST

പ്രതീകാത്മക ചിത്രം

ചി​റ്റാ​ര്‍: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന ചി​റ്റാ​ര്‍ കൊ​ച്ചാ​റി​നു കു​റു​കെ​യു​ള്ള ച​പ്പാ​ത്ത് പു​ന​ര്‍​നി​ര്‍​മാ​ണം വൈ​കു​ന്നു. ചി​റ്റാ​റി​നെയും സീ​ത​ത്തോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കാ​ന്‍ 60 വ​ര്‍​ഷം മു​ന്‍​പാ​ണ് ച​പ്പാ​ത്ത് നി​ര്‍​മി​ച്ച​ത്. കൊ​ച്ചാ​റി​ലെ ഒ​ഴു​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ഴ്ച​വി​രു​ന്നു​കൂ​ടി​യാ​യി​രു​ന്നു ച​പ്പാ​ത്ത്.

മൂ​ഴി​യാ​ര്‍ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ചി​റ്റാ​ർ-മൂ​ഴി​യാ​ര്‍ റോ​ഡി​ല്‍ കെ​എ​സ്്ഇ​ബി നി​ര്‍​മി​ച്ച ച​പ്പാ​ത്താ​ണി​ത്. പി​ന്നീ​ട് സീ​ത​ത്തോ​ട്, ആ​ങ്ങ​മൂ​ഴി നി​വാ​സി​ക​ള്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധപ്പെടാനുള്ള പാ​ത​യാ​യി. ചെ​റി​യ മ​ഴ പെ​യ്താ​ല്‍ ച​പ്പാ​ത്ത് മു​ങ്ങി സീ​ത​ത്തോ​ട്, ആ​ങ്ങ​മൂ​ഴി മേ​ഖ​ല​ക​ള്‍ ഒ​റ്റ​പ്പെ​ടു​ം.

എ​.വി.​ടി റ​ബ​ര്‍ത്തോട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലെ ച​പ്പാ​ത്തി​ന്‍റെ വ​ല​തുവ​ശ​ത്താ​യി ക​മ്പ​നി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു നി​ര്‍​മി​ച്ച ക​മ്പി​പ്പാ​ലം കി​ഴ​ക്ക​ന്‍ മ​ല​യോ​രമേ​ഖ​ല നി​വാ​സി​ക​ള്‍​ക്ക് കാ​ല്‍​ന​ട​യാ​യി മ​റു​ക​ര ക​ട​ക്കാ​ന്‍ സ​ഹാ​യ​മാ​യി​രു​ന്നു. പി​ന്നീ​ട് തോ​ട്ടം വി​റ്റു​പോ​യ​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തെ ക​മ്പി​പ്പാ​ല​ം ത​ക​ര്‍​ന്നു. ഇ​പ്പോ​ള്‍ തൂ​ണു​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ചി​റ്റാ​ര്‍-ആ​ങ്ങ​മൂ​ഴി പാ​ത പൊ​തു​മ​രാ​മ​ത്ത് ഏ​റ്റെ​ടു​ത്ത​തോ​ടെ ച​പ്പാ​ത്തി​ന് നൂ​റു മീ​റ്റ​ര്‍ മാ​റി 1999ല്‍ ​കൊ​ച്ചാ​റി​നു കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ച്ചു. ഇ​തോ​ടെ ​ച​പ്പാ​ത്തി​ലൂ​ടെയുള്ള യാ​ത്ര നി​ല​ച്ചു. അ​ടി​ഭാ​ഗം മ​ല​വെ​ള്ള​പ്പാച്ചി​ലി​ല്‍ ന​ശി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ലംപ​തി​ച്ചു.

ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്ക​ണം

ച​പ്പാ​ത്ത് വീ​ണ്ടും നി​ര്‍​മി​ക്കു​ന്ന​തുവ​രെ അ​തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു ഭാ​ഗ​ത്തും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ചി​റ്റാ​ര്‍-മൂ​ഴി​യാ​ർ റോ​ഡി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ള്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ച​പ്പാ​ത്തുവ​ഴി ക​ട​ന്നു​വ​രും. ച​പ്പാ​ത്ത് ത​ക​ര്‍​ന്ന​ത് ഓ​ര്‍​ക്കാ​തെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൊ​ച്ചാ​റി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കൊ​ച്ചാ​ര്‍ ക​ര തൊ​ട്ട് ഒ​ഴു​കി​യാ​ല്‍ അ​പ​ക​ട​ങ്ങ​ളു​ടെ ആ​ഘാ​തം വ​ലു​താ​കും. ച​പ്പാ​ത്ത് ത​ക​ര്‍​ന്ന​തി​നു പി​ന്നാ​ലെ റോ​ഡ് ഗാ​ത​ഗ​തം നി​യ​ന്ത്രി​ച്ച് പാ​റ​മ​ട​യി​ല്‍നി​ന്നു മ​ക്ക് ഇ​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​ക്കാ​രും ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

മുന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ക്കു​ന്നു; അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ അ​പ​ക​ട​ങ്ങ​ളേ​റു​ന്നു

കോ​ന്നി: അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. ഇ​ന്ന​ലെ ര​ണ്ട് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഐ​ര​വ​ണ്‍ ക​ട​വി​ല്‍ മു​ങ്ങി മ​രി​ച്ച​ത് ന​ദി​യു​ടെ ആ​ഴം​കു​റ​വെ​ന്ന് തോ​ന്നു​ന്ന ഭാ​ഗ​ത്താ​ണ്.

2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം അ​ച്ച​ന്‍​കോ​വി​ലാ​റി​ന്‍റെ പ​ല ഭാ​ഗ​ത്തും അ​പാ​യ​ക്കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടി​ത്ത​ട്ടി​ലെ ക​യ​ങ്ങ​ളും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും ക​ര​യി​ൽ​നി​ന്ന് നോ​ക്കി​യാ​ല്‍ തി​രി​ച്ച​റി​യാ​നാ​കി​ല്ല. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ള്‍ ആ​റ്റി​ലി​റ​ങ്ങു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഐ​ര​വ​ണ്‍ പി​എ​സ്പി​എ​സ് വി​പി​എം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഡെ​ന്നി​സ് ഷി​ബു (17), സി​ബി​ന്‍ ബി​നോ​യ് (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ഓ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up