Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HoneyTrap

ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ് നടത്തിയതായി പരാതി; നാലുപേര്‍ക്കെതിരെ കേസ്

പേരൂര്‍ക്കട: തിരുവനന്തപുരത്ത് ഹണിട്രാപ്പില്‍ കുടുക്കി വ്യവസായിയില്‍ നിന്നും അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. തെലുങ്കാന സ്വദേശിയായ വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്‌ളാറ്റും സ്ഥലവും സ്വര്‍ണവും പ്രതികള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up