Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hormuz Strait

അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ വി​ടി​ല്ല; ഹോ​ർ​മു​സി​ൽ പി​ടി​മു​റു​ക്കി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ ക‌​ട​ത്തി​വി​ടി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ. ഒ​മാ​നു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും അ​മേ​രി​ക്ക വാ​ക്കു​പാ​ലി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കു​മെ​ന്നും പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ക​ട​ലി​ടു​ക്കി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഇ​റാ​നാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. ഇ​റാ​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ​യോ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യോ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധ​ത്തെ ഒ​ന്നി​ച്ച് നേ​രി​ട​ണ​മെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​നേ​യി ആ​ഹ്വാ​നം ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വും യു​ദ്ധ​വും നേ​രി​ടാ​ൻ രാ​ജ്യം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ എം.​ബി.​ഗാ​ലി​ബാ​ഫും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up