Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanElephantConflicts

ഇ​​​​ന്ന് ലോ​​​​ക ഗജദി​​​​നം: മനുഷ്യൻ-ആന സംഘർഷങ്ങളും നാട്ടാനകളുടെ ആകുലതകളും

ഓ​​​​ഗ​​​​സ്റ്റ് 12 ലോ​​​​ക ആ​​​​ന​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​മ്പോ​​​​ൾ, കേ​​​​ര​​​​ള​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ-​​​​ആ​​​​ന സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​കു​​​​ല​​​​ത​​​​ക​​​​ളും വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​ണ്. ആ​​​​ന​​​​ക​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പ്പ് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും വ​​​​ന്യ​​​​ജീ​​​​വി സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ശ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​നും പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം ശാ​​​​സ്ത്രീ​​​​യ​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലൂ​​​​ന്നി​​​​യ​​​​തു​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

കാ​​​​ടു​​​​ക​​​​ളി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ളും നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യും

ലോ​​​​ക​​​​ത്തു​​​​ള്ള ഏ​​​​ക​​​​ദേ​​​​ശം 50,000 ഏ​​​​ഷ്യ​​​​ൻ ആ​​​​ന​​​​ക​​​​ളി​​​​ൽ 27,300 ഓ​​​​ളം എ​​​​ണ്ണം ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണ്. ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 11,000ലേ​​​​റെ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ലാണ്. ഏ​​​​ക​​​​ദേ​​​​ശം 3,000 കാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. എ​​​​ന്നാ​​​​ൽ, മ​​​​റു​​​​ഭാ​​​​ഗ​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വെ​​​​റും 300ഓ​​​​ള​​​​മാ​​​​യി ചു​​​​രു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ശാ​​​​സ​​​​ത്രീ​​​​യ​​​​മ​​​​ല്ലാ​​​​ത്ത തീ​​​​റ്റ​​​​ക്ര​​​​മ​​​​വും അ​​​​പാ​​​​ക​​​​ത നി​​​​റ​​​​ഞ്ഞ പ​​​​രി​​​​പാ​​​​ല​​​​ന​​​​വും കാ​​​​ര​​​​ണം ‘ഇ​​​​ര​​​​ണ്ട​​​​ക്കെ​​​​ട്ട്’ (ഇം​​​​പാ​​​​ക്ഷ​​​​ൻ) ബാ​​​​ധി​​​​ച്ചാ​​​​ണ് ക​​​​ഴി​​​​ഞ്ഞ 20 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ നാ​​​​ട്ടാ​​​​ന​​​​ക​​​​ളും ച​​​​രി​​​​ഞ്ഞ​​​​ത്. ജോ​​​​ലി​​​​ഭാ​​​​രം, മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദം, വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്രാ​​​​യ​​​​മി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ, ക്ഷ​​​​യം, ആ​​​​ർ​​​​ത്രൈ​​​​റ്റി​​​​സ് തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു.

വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ-​​​​ആ​​​​ന സം​​​​ഘ​​​​ർ​​​​ഷം

വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ മ​​​​നു​​​​ഷ്യ-​​​​ആ​​​​ന സം​​​​ഘ​​​​ർ​​​​ഷം വ​​​​ൻ​​​​തോ​​​​തി​​​​ലാ​​​​ണ് വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് 50ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ആ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​ൽ പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ മ​​​​ര​​​​ണ​​​​ങ്ങ​​​​ളും ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു (ക​​​​ണ്ണൂ​​​​രി​​​​ലെ ആ​​​​റ​​​​ളം ഫാ​​​​മി​​​​ൽ മാ​​​​ത്രം 23 മ​​​​ര​​​​ണം). വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ഈ ​​​​പ്ര​​​​ശ്നം രൂ​​​​ക്ഷ​​​​മാ​​​​ണ്.

പ്ര​​​​തി​​​​രോ​​​​ധ​​​മാ​​​​ർ​​​​ഗ​​​ങ്ങ​​​​ൾ

ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ: ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ്, മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗ്, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഓ​​​​ഫ് തിം​​​​ഗ്സ് എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യാ​​​​നും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കാ​​​​നു​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്ക​​​​ണം.

ബ​​​​ഹു​​​​മു​​​​ഖ കൂ​​​​ട്ടാ​​​​യ്മ: വ​​​​നം​​​​വ​​​​കു​​​​പ്പ്, വെ​​​​റ്റ​​​​റി​​​​ന​​​​റി, ബ​​​​യോ​​​​ള​​​​ജി, സോ​​​​ഷ്യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി കൃ​​​​ത്യ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്ത​​​​ണം.

ആ​​​​രോ​​​​ഗ്യ​​​​വും സു​​​​ര​​​​ക്ഷ​​​​യും: വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​​പോ​​​​ലെ മ​​​​നു​​​​ഷ്യ​​​​രി​​​​ൽ​​​നി​​​​ന്നു​​​​ള്ള രോ​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ക​​​​രാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ക​​​​ലം പാ​​​​ലി​​​​ച്ചു​​​​ള്ള പ​​​​രി​​​​പാ​​​​ല​​​​ന​​​​രീ​​​​തി​​​​ക​​​​ളും ക​​​​ർ​​​​ശ​​​​ന സു​​​​ര​​​​ക്ഷാ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണം.

വം​​​​ശ​​​​നാ​​​​ശ​​​​ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന ഏ​​​​ഷ്യ​​​​ൻ ആ​​​​ന​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യും ശാ​​​​സ്ത്രീ​​​​യ സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും കൃ​​​​ത്യ​​​​മാ​​​​യി ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.

Latest News

Corehub Up