Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലുണ്ടായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർക്കെതിരേകൂടി നടപടി.
ഡെപ്യൂട്ടി സിഇഒയായ മിഷൽ സാഗർ ഭരത്, സെക്ഷൻ ഓഫീസർ എന്നിവർക്കെതിരേയാണ് നടപടി. ഇരുവരെയും ഉത്തരവാദിത്വങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് ജോലി ചെയ്തിരുന്ന മാതൃ ഓഫീസുകളിലേക്കു മടക്കി അയയ്ക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിരുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ നടപടി .
സംഭവത്തിൽ 48 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി.ബി.നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ മടക്കി അയച്ചത്.
Kerala
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. കെജിഒയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കുട്ടിക്കാലം മുതൽ പാലക്കാടുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷമാണ് എഐസിസി ആസ്ഥാനത്ത് വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
ദേശീയ രാഷ്ട്രീയത്തിൽ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലൂടെയും ജനങ്ങൾക്കായി പലതും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷം കോൺഗ്രസാണ് ശരിയായ ബദൽ എന്ന് തോന്നിയതിനാലാണ് പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 2019ൽ ഐഎഎസ് രാജിവെച്ച അദ്ദേഹം, ദീർഘകാലം സജീവ രാഷ്ട്രീയത്തിൽ ചേരാതെ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു വരികയാണ്
Kerala
തിരുവനന്തപുരം: മുതിർന്ന റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പോങ്ങുംമൂട് ബാബുജി നഗർ രാമവർമ ലെയിൻ സായികൃപയിൽ ടി. മാധവമേനോൻ (96) അന്തരിച്ചു.
1954 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടർ,
പട്ടിക വർഗന വികസന വകുപ്പ് ഡയറക്ടർ, സെൻട്രൽ പിഡബ്ല്യുഡി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, കാർഷികോത്പാദന കമ്മീഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പീപ്പിൾ ഓഫ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായും ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവിഡീയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയും പ്രവർത്തിച്ചു.
അട്ടപ്പാടി ഹിൽ ഏരിയാസ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഗവേണിംഗ് കൗണ്സിൽ അംഗമാണ്. പാലക്കാട് തിരുവില്വാമല തേലക്കാട്ട് കുടുംബാംഗമാണ്. 2022ൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ആദ്യത്തെ ’കേരള പ്രഭ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: മണി. മക്കൾ: മായ (പത്രപ്രവർത്തക), മഹേഷ് (ബംഗളൂരു). മരുമക്കൾ: ശ്രീജിത്ത് ശ്രീധരൻ, പരേതയായ ദീപ്തി.
Kerala
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും മെംബറായും നിയമിക്കപ്പെട്ട റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ജയകുമാറിനെ അയോഗ്യൻ എന്നു പ്രഖ്യാപിക്കാനുള്ള ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഫയൽ ചെയ്ത കേസിൽ എതിർകക്ഷികളായ കെ.ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് സെക്രട്ടറി എന്നിവർക്ക് 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ ജില്ലാ കോടതി നോട്ടീസ് അയച്ച് ഉത്തരവായി.
തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാർ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്നു പ്രഖ്യാപിക്കാനാണ് ഡോ ബി. അശോക് ഹർജി ബോധിപ്പിച്ചത്. ആ വകുപ്പ് പ്രകാരം സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു പദവിയോ?
കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എംജി) എന്ന സ്ഥാപനത്തിൽ ഡയറക്ടർ ആയി കേരള സർക്കാർ നിയമിച്ച വ്യക്തിയാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തപ്പോഴും തുടർന്ന് ഇപ്പോഴും കെ.ജയകുമാർ സർക്കാർ പദവി വഹിച്ചു ശമ്പളം പറ്റുന്ന തെളിവുകൾ നിരത്തിയാണ് ഹർജി ഫയൽ ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണാവകാശമുള്ള (ഓട്ടോണമി) സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമത്തിലെ ഏഴാം വകുപ്പിൽ ദേവസ്വം ബോർഡ് അംഗങ്ങളാകുന്നവർക്കുള്ള വിവിധ അയോഗ്യതകൾ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. നിയമസഭയിലെ ഹിന്ദുമത വിശ്വാസികളായ എംഎൽഎ മാർ ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുത്തു വന്നിരുന്ന ചട്ടം ഭേദഗതി ചെയ്ത് ഹിന്ദുമത വിശ്വാസികളായ മന്ത്രിമാർ തെരഞ്ഞെടുക്കുന്ന നിലയിലേക്കു മാറ്റിയിരുന്നു.
മന്ത്രിസഭയിലെ ന്യൂനപക്ഷം മന്ത്രിമാരിലേക്ക് ആ അവകാശം എത്തിച്ചേർന്നു. ദേവസ്വം ബോർഡിന്റെ സ്വതന്ത്ര സ്വയം ഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് നിയമത്തിൽ അയോഗ്യത പറയുന്ന വ്യക്തിയെ നിയമിച്ചതിലൂടെ സംഭവിച്ചത്. ഹർജികക്ഷിക്കു വേണ്ടി അഡ്വ ബോറിസ് പോൾ, അഡ്വ സാജൻ സേവ്യർ എന്നിവർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരായി.
നിയമക്കുരുക്ക്
ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനത്തിനെതിരേ ഒരു സർക്കാർ ഉദ്യോഗസ്ഥൻതന്നെ രംഗത്തുവന്നിരിക്കുന്നുവെന്നാണ് വിചിത്രം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ബി. അശോകാണ് ഹർജിക്കാരൻ. പ്രതിപക്ഷം പോലും ശ്ലാഘിച്ച ഒരു നിയമനത്തിനെതിരേയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഹർജി കൊടുത്തത്.
ചട്ടലംഘനമില്ലെന്നു ജയകുമാർ
അതേസമയം, നിയമനത്തിൽ ചട്ടലംഘനമില്ലെന്നാണ് കെ. ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞത്. താൻ രണ്ടു പദവിയിൽനിന്നു വേതനം കൈപ്പറ്റുന്നില്ല. ഐഎംജി ചുമതല പകരക്കാരൻ വരുന്നതു മാത്രമേ വഹിക്കുകയുള്ളൂ. ആ പദവി ഉടൻ ഒഴിയും. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
National
തഡെപള്ളി(ആന്ധ്രപ്രദേശ്): ഐഎഎസ് ഉദ്യോഗസ്ഥന്റെ 25 വയസുള്ള മകൾ വീടിനുള്ളിലെ ശുചിമുറിയിൽ ജീവനൊടുക്കി.
മാധുരി സാഹിതിബായി ആണു മരിച്ചത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃവീട്ടിൽനിന്നു പുറത്താക്കിയശേഷം മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഗുണ്ടൂർ ജില്ലയിലാണു സംഭവം.
നന്ദ്യാൽ ജില്ലയിലെ രാജേഷ് നായിഡുവുമായി പ്രണയത്തിലായിരുന്നു മാധുരി. മാതാപിതാക്കളെ അറിയിക്കാതെ ഇരുവരും വിവാഹിതരായി. പിന്നീട് വീട്ടുകാർ ഇവരുടെ വിവാഹം നടത്തിക്കൊടുത്തു.മാസങ്ങൾ കഴിഞ്ഞാണ് സ്ത്രീധന പീഡനത്തെക്കുറിച്ച് യുവതി വീട്ടുകാരോടു പറയുന്നത്.
ഇതിനിടെ, മാതാപിതാക്കളുടെ ആവശ്യപ്രകാരം മാധുരി ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു.