Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idamalakudi Tragedy

Idukki

ഇ​ട​മ​ല​ക്കു​ടി​യി​ലെ ദു​രി​തം മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു

തൊ​ടു​പു​ഴ: ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ഗ്രാ​ന്‍റും പ്ലാ​ന്‍ ഫ​ണ്ടും ല​ഭി​ക്കാ​ത്ത​തു മൂ​ലം പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധ​യി​ലാ​യെ​ന്ന പ​രാ​തി അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ഇ​ട​മ​ല​ക്കു​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 12 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. മൂ​ന്നാ​റി​ല്‍​നി​ന്ന് 32 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കൊ​ടും​വ​ന​ത്തി​ല്‍ 28 ഉ​ന്ന​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് 2010 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് രൂ​പീ​ക​രി​ച്ച​ത്.

ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല.​ഇ​ട​മ​ല​ക്കു​ടി​യി​ല്‍ കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ഗ​താ​ഗ​തം, വീ​ട് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ വ​നം​വ​കു​പ്പ് ത​ട​സം നി​ല്‍​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും അ​ന്വേ​ഷി​ക്കും. ക​ക്കൂ​സ് നി​ര്‍​മി​ക്കാ​ന്‍ പോ​ലും വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഏ​ഴ് ഉ​ന്ന​തി​ക​ളി​ല്‍ വെ​ദ്യു​തി എ​ത്തി​ക്കാ​ന്‍ 2021-ല്‍ ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍​നി​ന്ന് 50 ല​ക്ഷം രൂ​പ കെ​എ​സ്ഇ​ബി​യി​ല്‍ അ​ട​ച്ചി​ട്ടും ലൈ​ന്‍ വ​ലി​ച്ചി​ട്ടി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ എ​തി​ര്‍​പ്പു മൂ​ലം ക​രാ​റു​കാ​ര​ന്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. 7.5 കി​ലോ​മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ 2023ല്‍ ​പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് 13.7 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ഉ​ന്ന​തി​ക​ളി​ലേ​ക്കു മൊ​ബൈ​ല്‍​ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി​ക്ക് 4.3 കോ​ടി അ​നു​വ​ദി​ച്ച​തും വെ​റു​തെ​യാ​യി. രോ​ഗി​ക​ളെ ചു​മ​ന്നു​കൊ​ണ്ടു​പോ​കാ​ന്‍ പോ​ലും വ​ഴി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ചു​മ​ന്നാ​ല്‍ മാ​ത്ര​മേ രോ​ഗി​യെ റോ​ഡി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യൂ. 80 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​ടി​മാ​ലി​യി​ലെ​ത്തി​യാ​ല്‍ മാ​ത്ര​മാ​ണ് ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍, മു​ന്നാ​ര്‍ ഡി​എ​ഫ്ഒ, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ഓ​ഗ​സ്റ്റ് ഏ​ഴി​നു മു​മ്പ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. എ​ഴു​ത്തു​കാ​ര​നാ​യ കെ.​പി. സു​ഭാ​ഷ്ച​ന്ദ്ര​ന്‍ പ​ത്ര​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up