Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Income Tax Department

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ​വേ​ട്ട; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 68.53 ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ടു​പേ​രെ സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ക്സ്-​ബി​ഐ​എ​സ്  പ​രി​ശോ​ധ​നാ മേ​ഖ​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്നു. 

തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രു​ടെ​യും ബാ​ഗേ​ജു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത 68,53,500 രൂ​പ ക​ണ്ടെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഗു​വാ​ഹ​ത്തി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് അ​ഗ​ർ​ത്ത​ല​യി​ലേ​ക്കും യാ​ത്ര ചെ​യ്യാ​നെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​രു​വ​രും. 

അ​തേ​സ​മ​യം ഇ​വ​ർ​ക്ക് പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രെ​യും പി​ടി​ച്ചെ​ടു​ത്ത പ​ണം, ഹാ​ൻ​ഡ് ബാ​ഗേ​ജു​ക​ൾ, യാ​ത്രാ രേ​ഖ​ക​ൾ എ​ന്നി​വ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

Latest News

Corehub Up