Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Campaign

Thrissur

ക്ഷ​യ​രോ​ഗ​മു​ക്ത ഭാ​ര​ത​യ​ജ്ഞം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ചാ​ര​ണം

തൃ​ശൂ​ർ: ടി​ബി മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ​പ​ദ്ധ​തി​യു​ടെ 100 ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ റെ​യി​ൽ​വേ​യു​ടെ​യും ജി​ല്ലാ ടി​ബി കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ, ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ 100 ദി​ന ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​എ. ജ​യ​തി​ല​ക്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​പി. ശ്രീ​ദേ​വി, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​ജി​ൽ​ഷോ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ടി​ബി സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രും റെ​യി​ൽ​വേ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ഗ​വ. ന​ഴ്സിം​ഗ് സ്കൂ​ളി​ലെ നി​ക്ഷ​യ് മി​ത്ര വോ​ള​ന്‍റി​യ​ർ​മാ​രും പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. തൃ​ശൂ​ർ മു​ത​ൽ ചാ​ല​ക്കു​ടി വ​രെ​യു​ള്ള യാ​ത്രാ​മ​ധ്യേ ട്രെ​യി​നി​നു​ള്ളി​ൽ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ ക്ലാ​സു​ക​ളും ല​ഘു​ലേ​ഖ​വി​ത​ര​ണ​വും ന​ട​ന്നു.

ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ജാ​ഥ​യെ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലീ​സ് ഷി​ബു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലി​ൻ​ഡ, ഷി​ബു വാ​ല​പ്പ​ൻ, താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മി​നി​മോ​ൾ, ഡോ. ​മ​നീ​ഷ, മ​റ്റു ടി​ബി യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ക്ഷ​യ​രോ​ഗ​നി​ർ​ണ​യ സ്ക്രീ​നിം​ഗ്, തെ​രു​വു​നാ​ട​കം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up