Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Film Actress

കെ​പി​എ​സി ല​ളി​ത എ​ന്ന സൂ​പ്പ​ർ​താ​രം

ഭ​ര​ത​ന്‍റെ അ​മ​രം എ​ന്ന സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ല്‍ കെ.​പി.​എ.​സി. ല​ളി​ത​യു​ടെ ഭാ​ര്‍​ഗ​വി എ​ന്ന ക​ഥാ​പാ​ത്രം വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന് വെ​റ്റി​ല മു​റു​ക്കി വീ​ട്ടു​വി​ശേ​ഷ​ങ്ങ​ള്‍ പ​റ​യു​ന്ന രം​ഗ​മു​ണ്ട്. വി​ഭാ​ര്യ​നാ​യ അ​ച്ചു​വി​ന്‍റെ (മ​മ്മൂ​ട്ടി) വീ​ട്ടി​ല്‍ നാ​ത്തൂ​ന്‍ ച​ന്ദി​രി (ചി​ത്ര) പോ​കു​ന്ന​തി​ന്‍റെ ഒ​രു ഈ​ര്‍​ഷ്യ ഇ​ട​യ്ക്കി​ടെ പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. ച​ന്ദി​രി ദേ​ഷ്യ​പ്പെ​ട്ട് പാ​ത്രം ക​ഴു​കാ​നാ​യി അ​ടു​ക്ക​ള​യി​ലേ​ക്ക് ചാ​ടി​ത്തു​ള്ളി പോ​കു​മ്പോ​ള്‍ ല​ളി​ത​യു​ടെ മ​റു​പ​ടി.

“എ​ന്നോ​ട് ജു​ദ്ധ​ത്തി​നു നി​ല്ക്കാ​തെ നീ ​നി​ന്‍റെ പ​ണി നോ​ക്ക​ടി. ഞ​ങ്ങ​ളി​വി​ടെ പ​ല​തും പ​റ​യും. നീ ​എ​ന്തി​നാ​ണ് അ​തേ​റ്റു പി​ടി​ക്ക​ണ​ത്.” ഇ​ത്ര​യും പ​റ​ഞ്ഞ​തി​ന്‍റെ അ​ടു​ത്ത നി​മി​ഷ​ത്തി​ല്‍ അ​ച്ചു​വി​ന്‍റെ മ​ക​ള്‍ രാ​ധ​യെ (മാ​തു) നോ​ക്കി പ​റ​യു​ന്ന ഡ​യ​ലോ​ഗ് കേ​ള്‍​ക്കു​ക.

“അ​പ്പോ മ​കാ​ള് പ​രൂ​ക്ഷ ജ​യി​ച്ച്...”

വെ​റ്റി​ല മു​റു​ക്കി ത​ല​യാ​ട്ടി ന​ല്ല വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണ് ചോ​ദ്യം. എ​ത്ര പെ​ട്ടെ​ന്നാ​ണ്, എ​ത്ര അ​നാ​യാ​സ​മാ​യാ​ണ്, ശു​ണ്ഠി​യെ​ടു​ക്കു​ന്ന നാ​ത്തൂ​നി​ല്‍​നി​ന്നു സ്നേ​ഹ​നി​ധി​യാ​യ അ​യ​ല്‍​ക്കാ​രി​യാ​യി ല​ളി​ത മാ​റു​ന്ന​ത്. ഈ ​രം​ഗം കാ​ണു​മ്പോ​ള്‍ ആ​ല​പ്പു​ഴ​യി​ലെ​യും​മ​റ്റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് ്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ എ​ത്തു​ന്ന പ്ര​തീ​തി​യാ​ണ്.

ദേ​ഷ്യം പി​ടി​ക്കു​മ്പോ​ള്‍ വാ​യി​ല്‍ വ​രു​ന്ന​തു പ​റ​യു​ക​യും അ​ടു​ത്ത നി​മി​ഷം ഇ​ണ​ങ്ങു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ പ​ര്യാ​യ​മാ​യി മാ​റു​ക​യാ​ണ് കെ.​പി.​എ.​സി ല​ളി​ത. ഇ​തു​പോ​ലെ നി​ര​വ​ധി രം​ഗ​ങ്ങ​ള്‍ അ​മ​ര​ത്തി​ലു​ണ്ട്.

ച​ന്ത​യി​ല്‍ ഭാ​ര്‍​ഗ​വി മീ​ന്‍ വി​ല്‍​ക്കു​ന്ന രം​ഗം മ​റ​ക്കാ​നേ ക​ഴി​യി​ല്ല. തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന മീ​ന്‍ വി​ല്പ​ന​ക്കാ​രി​യോ​ട് വ​ലി​യ വാ​യി​ല്‍ വ​ഴ​ക്കി​ടു​ന്നു, അ​ടു​ത്ത നി​മി​ഷം ചി​രി​ക്കു​ന്നു, നാ​ട്ടു​വ​ര്‍​ത്ത​മാ​നം പ​റ​യു​ന്നു!

ല​ളി​ത ജീ​വ​ന്‍ ന​ല്കി​യ ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും അ​വ​രു​ടേ​താ​യ സം​സാ​ര രീ​തി​യു​ണ്ട്, ശ​രീ​ര​ഭാ​ഷ​യു​ണ്ട്, മു​ഖ​ഭാ​വ​ങ്ങ​ളു​ണ്ട്. സ​ത്യ​ത്തി​ല്‍ ന​മു​ക്കു ചു​റ്റു​മു​ള്ള സ്ത്രീ​ക​ള്‍​ത​ന്നെ​യാ​ണ് അ​വ​രെ​ല്ലാം.

സി​നി​മ​യി​ല്‍ അ​ഭി​ന​യ​മ​ല്ല വേ​ണ്ട​ത് ബി​ഹേ​വ് ചെ​യ്യു​ക​യാ​ണ് ആ​വ​ശ്യ​മെ​ന്ന പു​തി​യ സ​മ​വാ​ക്യ​ങ്ങ​ള്‍ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പേ സ​ത്യ​മാ​ക്കി​യ ന​ടി​യാ​ണ് കെ.​പി.​എ.​സി. ല​ളി​ത. ചെ​റു​പ്പം മു​ത​ലു​ള്ള നാ​ട​കാ​ഭി​ന​യം ഇ​തി​നൊ​രു കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കാം. അ​തി​നും മു​ക​ളി​ല്‍ ദൈ​വം അ​റി​ഞ്ഞു കൊ​ടു​ത്തൊ​രു അ​ഭി​ന​യ​ശൈ​ലി​യാ​ണ് ല​ളി​ത​യെ, ല​ളി​ത ആ​ക്കി​യ​ത്!

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു സി​നി​മാ ഷൂ​ട്ടിം​ഗി​നു വ​ന്ന വേ​ള​യി​ല്‍ അ​നു​ഗൃ​ഹീ​ത ന​ടി​യോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്, എ​ന്താ​ണ് ഈ ​സ്വാ​ഭാ​വി​ക അ​ഭി​ന​യ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്ന്. സാ​ധാ​ര​ണ മ​ട്ടി​ല്‍ കെ.​പി.​എ.​സി ല​ളി​ത പ​റ​ഞ്ഞ​ത് കു​റി​ക്കാം.

“എ​ന്‍റെ ചു​റ്റും കാ​ണു​ന്ന മ​നു​ഷ്യ​രു​ടെ പെ​രു​മാ​റ്റ​വും സം​സാ​ര​രീ​തി​യു​മൊ​ക്കെ ഞാ​ന്‍ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. സി​നി​മ​യി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കേ​ണ്ട ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ പ​റ​യു​മ്പോ​ള്‍ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ ക​ണ്ട വ്യ​ക്തി​ക​ളു​ടെ പെ​രു​മാ​റ്റ​വും രീ​തി​ക​ളും മ​റ്റും ക​ഥാ​പാ​ത്ര​ത്തി​ല്‍ ചേ​ര്‍​ക്കാ​റു​ണ്ട്. സം​വി​ധാ​യ​ക​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ ഈ ​കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ ന​ട​ത്താ​റു​ള്ളൂ എ​ന്നു​മാ​ത്രം”.

സി​നി​മാ​ഭി​ന​യ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് നാ​യി​ക​യാ​യും പി​ന്നെ നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളും ല​ളി​ത അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.‘​അ​നു​ഭ​വ​ങ്ങ​ള്‍ പാ​ളി​ച്ച​ക​ള്‍’ എ​ന്ന ചി​ത്ര​ത്തി​ല്‍ പാ​ര്‍​വ​തി​യാ​യി വ​ന്ന് ഒ​രു കാ​മു​കി​യു​ടെ സ്വ​പ്ന​ങ്ങ​ളോ​ടെ ക​ല്യാ​ണി ക​ള​വാ​ണി... എ​ന്ന ഗാ​നം പാ​ടി അ​ഭി​ന​യി​ക്കു​ന്ന​തി​ന് ഒ​രു പ്ര​ത്യേ​ക സൗ​ന്ദ​ര്യ​മു​ണ്ട്.

പി​ല്‍​ക്കാ​ല​ത്ത് അ​മ്മ​വേ​ഷ​ത്തി​ലും മ​റ്റും എ​ത്തി​യ​തോ​ടെ ല​ളി​ത​യു​ടെ റേ​ഞ്ച് മാ​റി. പ​രാ​തി​ക്കാ​രി​യാ​യ ഭാ​ര്യ​യാ​യും ത​ന്നി​ഷ്ട​ക്കാ​രി​യും വാ​യാ​ടി​യു​മാ​യ ചേ​ട്ട​ത്തി​യാ​യും, അ​മ്മാ​യി​യ​മ്മ​യാ​യും നാ​ത്തൂ​നാ​യും അ​സൂ​യ മൂ​ത്ത അ​യ​ല്‍​ക്കാ​രി​യാ​യും ല​ളി​ത ജീ​വി​ച്ചു.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ പ​ല ഹി​റ്റ് സി​നി​മ​ക​ളി​ലും ഈ ​ഭാ​വ​പ്പ​ക​ര്‍​ച്ച ഏ​റ്റ​വും മ​നോ​ഹ​ര​മാ​ണ്. ‘വീ​ണ്ടും ചി​ല വീ​ട്ടു​വി​ശേ​ഷ​ങ്ങ​ളി​ലെ’ മു​ണ്ടും ച​ട്ട​യു​മ​ണി​ഞ്ഞ ക​ണി​ശ​ക്കാ​രി​യാ​യ അ​മ്മ​ച്ചി​യെ എ​ങ്ങ​നെ മ​റ​ക്കാ​നാ​ണ്.

സ​സ്നേ​ഹം, ക​ന​ല്‍​ക്കാ​റ്റ്, കു​ടും​ബ​പു​രാ​ണം തു​ട​ങ്ങി എ​ത്ര​യോ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ചി​ത്ര​ങ്ങ​ളി​ല്‍ ല​ളി​ത വ്യ​ത്യ​സ്ത രൂ​പ​ഭാ​വ​ങ്ങ​ളി​ല്‍ ക​ട​ന്നു​വ​ന്നു.
ലേ​ഡി സൂ​പ്പ​ര്‍ താ​ര​പ​ദ​വി ആ​രും ചാ​ര്‍​ത്തി​ക്കൊ​ടു​ത്തി​ല്ലെ​ങ്കി​ലും കെ.​പി.​എ.​സി. ല​ളി​ത​യെ പ്രേ​ക്ഷ​ക​മ​ന​സി​ല്‍ സൂ​പ്പ​ര്‍ താ​ര​മാ​ക്കു​ന്ന ഇ​ത്ത​രം നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. കാ​ല​ത്തി​ന് ഇ​ള​ക്കാ​നാ​വാ​ത്ത, എ​ണ്ണി​യാ​ല്‍ തീ​രാ​ത്ത​ത്ര​യും ക​ഥാ​പാ​ത്ര​ങ്ങ​ള്‍...

Latest News

Corehub Up