ന്യൂഡൽഹി: ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്ചമാത്രമുള്ള താത്കാലിക വെടിനിർത്തലിനു പിന്നാലെ ആദ്യ ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു.
പാചകവാതക ടാങ്കറായ ജാഗ് വിക്രമാണ് ശനിയാഴ്ച പുലർച്ചെയോടെ കടലിടുക്ക് കടന്നത്. കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കു യാത്ര തുടരുകയാണെന്ന് കേന്ദ്രസർക്കാരും സ്ഥിരീകരിച്ചു. 20,4000 ടൺ എൽപിജിയാണ് കപ്പലിലുള്ളത്.
24 നാവികരുമുണ്ട്.അടുത്ത ബുധനാഴ്ചയോടെ കപ്പൽ മുംബൈ തീരത്ത് എത്തുമെന്നാണ് കരുതുന്നത്.
പതിനഞ്ചോളം ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കാനായി ഇപ്പോഴും മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ്.