Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianArmy.

കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യ്ക്ക് പു​തി​യ ത​ല​വേ​ദ​ന​യാ​യി 'ലോ​റ'

കാ​ഷ്മീ​ർ: കാ​ഷ്മീ​രി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ പാ​കി​സ്ഥാ​ൻ ഭീ​ക​ര​ർ മൊ​ബൈ​ൽ ഫോ​ണു​ക​ളും സിം ​കാ​ർ​ഡു​ക​ളും ഒ​ഴി​വാ​ക്കി പു​തി​യ ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​യാ​യ 'ലോ​റ' ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. ട​വ​റോ സിം ​കാ​ർ​ഡോ വൈ​ഫൈ​യോ ആ​വ​ശ്യ​മി​ല്ലാ​ത്ത ഈ ​അ​ത്യാ​ധു​നി​ക ഓ​ഫ്-​ഗ്രി​ഡ് റേ​ഡി​യോ സം​വി​ധാ​നം ക​ണ്ടെ​ത്താ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന​ത് സു​ര​ക്ഷാ സേ​ന​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​ടു​ത്ത​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട പാ​കി​സ്ഥാ​ൻ ഭീ​ക​ര​രി​ൽ നി​ന്ന് ഇ​ത്ത​രം അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷാ സേ​ന പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സെ​പ്റ്റം​ബ​ർ 29-ന് ​ബു​ദ്ഗാ​മി​ൽ ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ആ​സി​ഫ് വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്ന് 'ലോ​റ അ​ൾ​ട്രാ' എ​ന്ന ഉ​പ​ക​ര​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു. സാ​ധാ​ര​ണ വാ​ക്കീ-​ടോ​ക്കി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ൻ​ക്രി​പ്റ്റ് ചെ​യ്ത​തും മെ​ഷ് ശൃം​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ് ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ.

‌സിം ​കാ​ർ​ഡോ ലൊ​ക്കേ​ഷ​ൻ പിം​ഗോ ഇ​ല്ലാ​തെ ത​ന്നെ വ​ന​മേ​ഖ​ല​യി​ൽ 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ളും ജി​പി​എ​സ് വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. പാ​കി​സ്ഥാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ​യോ​ടെ ചൈ​ന നി​ർ​മി​ത സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഭീ​ക​ര​ർ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ഷ​ണ​ൽ ടെ​ക്നി​ക്ക​ൽ റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഈ ​പു​തി​യ ഭീ​ഷ​ണി നേ​രി​ടാ​ൻ ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ സ്പെ​ക്ട്രം സ്കാ​ന​റു​ക​ളും ജാ​മ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷാ സേ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up