കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍ എന്നീ രൂപതകളിലെയും സീറോമലബാര്‍ അംഗങ്ങളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊളോണിലെ ഇന്ത്യന്‍ കത്തോലിക്കാ സമൂഹത്തിന്റെ (സീറോമലബാര്‍) പുതിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (2026 - 28) നിലവില്‍ വന്നു.
കമ്യൂണിറ്റിയുടെ ഇടയന് ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ നേതൃത്വത്തില്‍ പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി ആന്റണി സക്കറിയ (കണ്‍വീനര്‍), സൗമ്യ ജോസി (സെക്രട്ടറി), ഡേവിസ് വടക്കുംചേരി (ട്രഷറര്‍), ലിനു പോള്‍ ചിറ്റിലപ്പിള്ളി (മീഡിയ), ഷീബ കല്ലറയ്ക്കല്‍, ജോസ് പുതുശേരി, ജിമ്മി ജെയിംസ്, ഡോണി ചെറിയാന്, ടോമി തോമസ്, സാന്ദ്ര വിജു, സിജോ ജോണ്സണ്, ക്രിസ് ജോസ് എന്നിവര്‍ ചുമതലയേറ്റു.
രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. സെപ്റ്റംബര്‍ 26ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസില്‍ നടന്ന കമ്യൂണിറ്റിയുടെ ഒമ്പത് കുടുംബ സമ്മേളനങ്ങളുടെ പ്രതിനിധികളും മറ്റ് പ്രവര്‍ത്തന വിഭാഗങ്ങളിലെ പ്രതിനിധികളുടെയും വാര്‍ഷിക മീറ്റിംഗിലാണ് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കൊളോണിലെ ഇന്ത്യന്‍ കത്തോലിക്കാ സമൂഹം പ്രവര്‍ത്തനം തുടങ്ങിയിട്ട് 56 വര്‍ഷം പിന്നിടുകയാണ്. കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇഗ്നേഷ്യസ് അച്ചനെ സഹായിക്കുന്നതിലേക്കായി കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നിട്ട് 21 വര്‍ഷം പൂര്‍ത്തിയായി.