മാള: മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് വിദ്യാർഥികൾക്കായുള്ള "ഇൻസിയോ 26’ ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.
ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ് ഘാടനം ചെയ്തു. മെറ്റ്സ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ അധ്യക്ഷത വഹിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. ജോർജ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
കേരള സാങ്കേതിക സർവകലാശാല പരീക്ഷയിൽ ഉന്നത വിജയം നേടിയ ബയോ ടെക്നോളജി വിദ്യാർഥികളായ മന്നാ മറിയം ജാനി, എസ്. ശ്രേയ എന്നിവരെ ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. ടി. അമ്പികാദേവിയമ്മ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് എക് സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, ബയോടെക്നോളജി വിഭാഗം മേധാവി പ്രഫ. ദീപക് വർഗീസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, അഡ്മിനിസ് ട്രേഷൻ ഡയറക്ടർ റിനൂജ് എ. കാദർ, എലോറ മരിയ മാത്യു, കോ-ഓർഡിനേറ്റർ പ്രഫ. കെ. എൻ. രമേഷ്, അസിസ്റ്റന്റ് പ്രഫസർ നീതു രാജൻ എന്നിവർ സംസാരിച്ചു.