ചാത്തന്നൂര്‍ : പവര്‍കട്ടില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ചാത്തന്നൂര്‍ വൈദ്യുതി ഭവന് മുന്നില്‍ ജ്വാല തെളിച്ച് പ്രതിഷേധിച്ചു.
വ്യാപാര വ്യവസായ മേഖല ഒട്ടനവധി സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളില്‍ പവര്‍കട്ട് വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം കെ.കെ. നിസാര്‍ പറഞ്ഞു.
ഏരിയ സെക്രട്ടറി ജയപ്രകാശ്, ജില്ലാ നിര്‍വാഹക സമിതി അംഗം ജി.പി. രാജേഷ്, ഫൈസി, സഞ്ജീവ്, രാജമണി, അനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊല്ലം: കേരളത്തെ ഇരുട്ടിലാക്കിയ പവര്‍കട്ട് റദ്ദാക്കണമെന്നും പവര്‍കട്ടില്‍ വ്യാപാര മേഖലയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കന്റോണ്‍മെന്റ് കെഎസ്ഇബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി.
ഭീമ ജ്വല്ലറിയുടെ മുന്നില്‍നിന്ന് പ്രകടനം ആരംഭിച്ചു. ധര്‍ണ സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനില്‍ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് സുനില്‍ പനയറ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിനേഷ് റാവു, പീറ്റര്‍ എഡ്വിന്, ഏരിയ സെക്രട്ടറി കമാല്‍ പിഞ്ഞാണിക്കട, വൈസ് പ്രസിഡന്റ് ലാലാജി, എ.ആര്. ഷറഫുദീന്‍, സണ്ണി മൈക്കിള്‍, കൊച്ചുണ്ണി, ഫാറൂഖ്, സിന്ധു സുനില്‍, സുഷ്മ, എയ്ഞ്ചല്‍ മേരി, അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.