കല്‍പ്പറ്റ: കംപ്യൂട്ടിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രോസസിംഗ് ഉപകരണത്തിന്റെ രൂപകല്പനയ്ക്ക് അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന ആറംഗ ഗവേഷക സംഘത്തിന് ഇന്ത്യന്‍ ഡിസൈന്‍ പേറ്റന്റ് രജിസ്ട്രേഷന്.
മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പിജി കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി. പ്രഫസറും റിസര്‍ച്ച് ഗൈഡുമായ ഡോ. കെ.ജെ. എല്‍ദോ, ഇതേ വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായ ടി.എസ്. ആതിര, പി. നിമിഷ, ടി. ജിഷ, ടി. അഞ്ജലി, കോയമ്പത്തൂര്‍ പിഎസ്ജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എംസിഎ വിഭാഗം അസോ. പ്രഫ. എസ്. നിത്യാനന്ദ് എന്നിവരടങ്ങുന്ന സംഘത്തിന്റെ രൂപകല്പനയ്ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ബൗദ്ധിക സ്വത്തവകാശ കാര്യാലയത്തില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ രജിസ്ട്രേഷന് ലഭിച്ചത്.
രൂപകല്പനയ്ക്ക് 20നാണ് ഔദ്യോഗിക അംഗീകാരമായത്. ക്ലാസ് 14-02 വിഭാഗത്തില്‍ ഐപിആര്‍ ഡിസൈന്‍ ആക്ട് 2000 ഉം ഡിസൈന്‍ റൂള്‍സ് 2001 ഉം അനുസരിച്ചാണ് 10 വര്‍ഷം സാധുതയുള്ള രജിസ്ട്രേഷന് അനുവദിച്ചത്.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്തര്സ്ഥാപന ഗവേഷണ സഹകരണം, കംപ്യുട്ടേഷണല്‍ ഇന്നൊവേഷന്, ബൗദ്ധിക സ്വത്തവകാശ വികസനം എന്നിവയുടെ പ്രാധാന്യമാണ് ഈ അംഗീകാരത്തിലൂടെ പ്രകടമാകുന്നതെന്ന് ഡോ. കെ.ജെ. എല്‍ദോ പറഞ്ഞു.