Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Is There No Way

Kottayam

മരങ്ങൾ മുറിച്ചുമാറ്റാൻ ഒരുവഴിയും ഇല്ലേ...?

വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി വ​ന്‍മ​ര​ങ്ങ​ള്‍

ക​ട​നാ​ട്: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ല്‍ നി​ല്‍​ക്കു​ന്ന വ​ന്‍മ​ര​ങ്ങ​ള്‍ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം ക​ട​പു​ഴ​കിവീ​ണ മ​ര​ത്തി​ന​ടു​ത്തു നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളുടെ മേ​ല്‍​ക്കൂരയ്ക്ക് മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി കെ​ട്ടി​ട​വും ഓ​ട്ടോ സ്റ്റാ​ൻഡും ഇ​തി​ന​ടു​ത്താ​ണ്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​വ​ര്‍​ക്കും മരങ്ങൾ ഭീ​ഷ​ണി​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചുനീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല പ്രാ​വ​ശ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യെങ്കിലും വ​നംവ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ള്‍ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞുമാ​റാ​തെ മ​ര​ങ്ങ​ള്‍ മു​റി​ച്ചുമാ​റ്റി അപകടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up