Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ivorian

കാ​ലി​ക്ക​ട​വ് എം​ഡി​എംഎ കേ​സ്: ഐ​വ​റി​കോ​സ്റ്റ് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

തൃ​ക്ക​രി​പ്പൂ​ര്‍ (കാ​സ​ര്‍​ഗോ​ഡ്): ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ലെ ദേ​ശീ​യ​പാ​ത​യിൽനി​ന്ന് 139 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ പ്ര​ധാ​ന ക​ണ്ണി​യാ​യ ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍​നി​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി.

ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി ജീ​ന്‍ പി​യ​റി സെ​റി എ​ന്ന സാ​മു​വ​ല്‍ ഓ​സ്ല​ന്‍ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ഴ്ച​ക​ളാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ ആ​റു സം​ഘ​ങ്ങ​ളാ​യി ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി വ​ല​വി​രി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​ര്‍ താ​മ​സി​ക്കു​ന്ന അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ​ത്തി​യാ​ണ് സാ​മു​വ​ലി​നെ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ എം​ഡി​എം​എ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി​തി​ന്‍​രാ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

2017-18 വ​ര്‍​ഷം വി​ദ്യാ​ര്‍​ഥി വീ​സ​യി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ സാ​മു​വ​ല്‍ ല​ഹ​രി ഉ​ത്പാ​ദ​ന-​വി​ത​ര​ണ​ശൃം​ഖ​ല​യി​ല്‍ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. 2023ല്‍ ​നാ​ട്ടി​ല്‍ പോ​യി തി​രി​ച്ചു​വ​ന്ന സാ​മു​വ​ലി​ന്‍റെ വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ഷം ക​ഴി​ഞ്ഞെ​ന്നാ​ണ് പൊ​ലി​സി​നു ല​ഭി​ച്ച വി​വ​രം. ഇ​യാ​ളി​ല്‍​നി​ന്ന് 2.94 ല​ക്ഷം രൂ​പ​യും നാ​ലു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പ​ത്തു സിം ​കാ​ര്‍​ഡു​ക​ളും നി​ര​വ​ധി എ​ടി​എം കാ​ര്‍​ഡു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ ഒ​രു ഫോ​ണ്‍​കൂ​ടി കി​ട്ടാ​നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​ഞ്ചേ​ശ്വ​രം പൊ​ലി​സ് പി​ടി​കൂ​ടി​യ 112 ഗ്രാം ​എം​ഡി​എം​എ കേ​സി​ലും ഇ​യാ​ളെ പ്ര​തി​ചേ​ര്‍​ത്തു. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. ര​ണ്ടു​പേ​ര്‍ കൂ​ടി വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​വി. അ​നി​ല്‍​കു​മാ​ര്‍, നീ​ലേ​ശ്വ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​പ്ര​ശാ​ന്ത് എ​ന്നി​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up