പാലക്കാട്: പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് പേഴുംകര മോഡൽ ഹൈസ്കൂളിൽ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ഉപന്യാസരചന, ചാർട്ട് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി.
പ്രേംചന്ദിന്റെ ഡോക്യുമെന്ററി ഹൈസ്കൂൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമിച്ച പോസ്റ്റർ പ്രദർശനവും നടന്നു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എം.പി. പുഷ്പരാജ്, വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ, എം. പ്രീത, ഷമീന, ഷെറീന എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.