Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JithuMadhavan

സൂ​ര്യ- ജി​ത്തു മാ​ധ​വ​ന്‍ ചി​ത്രം സീ​നി​ന്‍റെ ആ​ദ്യ ഗാ​നം മ​റ്റ​ന്നാ​ൾ; ദീ​പാ​വ​ലി റി​ലീ​സാ​യി ന​വം​ബ​ര്‍ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സു​ഷി​ന്‍ ശ്യാം ​ത​മി​ഴി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് സീ​ൻ. സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മ​ല​യാ​ളി സം​വി​ധാ​യ​ക​ന്‍ ജി​ത്തു മാ​ധ​വ​ന്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് സിം​ഗി​ള്‍ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങും.

ആ​വേ​ശം, രോ​മാ​ഞ്ചം എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ജി​ത്തു മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​രു മാ​സ് ആ​ക്ഷ​ന്‍ എ​ന്‍റ​ര്‍​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന സീ​നി​ല്‍ ന​സ്‌​ല​​ന്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്ന ച​ര്‍​ച്ച​ക​ള്‍ ടീ​സ​റി​ന് പി​ന്നാ​ലെ സി​നി​മാ ആ​സ്വാ​ദ​ക​ര്‍​ക്കി​ട​യി​ലു​ണ്ട്. ന​സ്രി​യ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ക​റു​പ്പ്, വി​ശ്വ​നാ​ഥ് ആ​ന്‍​ഡ് സ​ണ്‍​സ് എ​ന്നീ വി​ജ​യ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷ​മെ​ത്തു​ന്ന സൂ​ര്യ ചി​ത്ര​മെ​ന്ന നി​ല​യി​ലും വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ആ​രാ​ധ​ക​ര്‍​ക്കു​ള്ള​ത്. സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ 47-ാമ​ത് ചി​ത്ര​മാ​യ സീ​ന്‍ ദീ​പാ​വ​ലി റി​ലീ​സാ​യി ന​വം​ബ​ര്‍ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചെ​ന്നൈ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി​ട്ടാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.

ജോ​ണ്‍ വി​ജ​യ്, ആ​ന​ന്ദ് രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. സോ​ണി മ്യൂ​സി​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്‌​സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഴഗ​രം സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ന​ടി ജ്യോ​തി​ക​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം വി​നീ​ത് ഉ​ണ്ണി പാ​ലോ​ട്, സം​ഗീ​തം സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് അ​ജ്മ​ൽ സാ​ബു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ അ​ശ്വി​നി കാ​ലേ, സം​ഘ​ട്ട​നം ചേ​ത​ൻ ഡി​സൂ​സ, പി​ആ​ർ​ഒ ശ​ബ​രി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. വ​ന്‍ തു​ക​യ്ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി അ​വ​കാ​ശം വി​റ്റു​പോ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

 

 

Latest News

Corehub Up