പത്തനംതിട്ട: കേന്ദ്രസര്ക്കാരിന്റെ കര്ഷകദ്രോഹ നടപടികളുടെ ഭാഗമായുള്ള ഇഎസ്എ നിയമം പിന്വലിക്കണമെന്ന് കേരള കോണ്ഗ്രസ് സെക്രട്ടറി ജനറല് ജോയി ഏബ്രഹാം. കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കല് നടത്തിയ ജനകീയ ധര്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് വലിയ പങ്കുവഹിക്കുന്ന മലയോര കര്ഷകരെ ദോഷകരമായി ബാധിക്കുന്ന നിയമനടപടികള്ക്കെതിരേ ഉമ്മന്ചാണ്ടി സര്ക്കാര് നിയമിച്ച ഉമ്മന് വി. ഉമ്മന് കമ്മിഷന് റിപ്പോര്ട്ടിനു വിരുദ്ധമായതും കര്ഷകരെ ദ്രോഹിക്കുന്നതുമാണ് നിലവിലെ ഇഎസ്എ നിയമങ്ങളെന്ന് ജോയി ഏബ്രഹാം അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് വര്ഗീസ് മാമ്മന് എംഎല്എ അധ്യക്ഷത വഹിച്ചു.
പ്രഫ. ഡി. കെ. ജോണ്, ജോണ് കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണില്, ജോര്ജ് കുന്നപ്പുഴ, ബാബു വര്ഗീസ്, ജോര്ജ് വര്ഗീസ് കൊപ്പാറ, വറുഗീസ് ജോണ്, ടി. ഏബ്രഹാം, റോയി ചാണ്ടപ്പിള്ള, തോമസ് മാത്യു ആനിക്കാട്, ജോണ്സണ് കുര്യന്, രാജു പുളിമ്പള്ളില്, ദിപു ഉമ്മന്, വൈ. രാജന്, രജീവ് താമരപ്പള്ളില്, ഉമ്മന് മാത്യു വടക്കേടം, ജേക്കബ് ജോര്ജ് കുറ്റിയില്, സാം മാത്യു, സഖറിയ കരുവേലില്, ഷിബു പുതുക്കേരില്, ജോര്ജ് മാത്യു, വറുഗീസ് ചള്ളക്കല്, ജോസ് കൊന്നപ്പാറ, വി.പി. ഏബ്രഹാം, വി.ആര് രാജേഷ്, തോമസ് കുട്ടി കുമ്മണ്ണൂര്, ബിനു കുരുവിള, ജോര്ജി മാത്യു, രഘു വേങ്ങാട്ടൂര്, ജെന്സി കടുവങ്കല്, കുഞ്ഞുമോന് കെങ്കിരേത്ത് എന്നിവര് പ്രസംഗിച്ചു.