കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് പോലുള്ള പഠനോപകരണങ്ങള്‍ വാങ്ങുന്നതിനു കേരള ബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ ഈടില്ലാത്ത വായ്പാ പദ്ധതി തുടങ്ങി.
കാക്കനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനന് പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരള ബാങ്കിന്റെ കെ ബി-ജെന്‍സി ടെക് പദ്ധതിയിലൂടെയാണ് 18നും 28നും ഇടയില്‍ പ്രായമുള്ള വിദ്യാർഥികൾക്ക് ലാപ്പ്ടോപ്, ടാബ്ലറ്റ്, ഐപാഡ് എന്നിവ വാങ്ങുന്നതിന് 25,000 മുതല്‍ ലക്ഷം രൂപ വരെ വായ്പ അനുവദിക്കുക.
30 മാസം കാലാവധിയില്‍ അനുവദിക്കുന്ന വായ്പയ്ക്ക് 6.99 ശതമാനം മാത്രമാണു പലിശ നിരക്ക്. കെ ബി-ജെന്‍സി ടെക് വായ്പയ്ക്ക് ബാങ്ക് പ്രോസസിംഗ് ഫീസില്ല.