Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടത്, വലത്, എൻഡിഎ മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറുകയാണ്. മദ്യത്തിനു പേരിടാനും ലോഗോ നിര്‍മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്തു പരാജയപ്പെട്ടു.
കള്ളുഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിനു കീഴില്‍ നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകള്‍ വര്‍ധിക്കുന്നതിനു കാരണമെന്നു പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതിനു മറുപടിയില്ല.
തെരഞ്ഞെടുപ്പില്‍ മദ്യനയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് വരവേല്പും നൽകി.
കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ആന്റണി ജേക്കബ്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്‍, എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: മദ്യാസക്തിയുടെ ദുരിതംപേറുന്ന ജനങ്ങളെ അവഗണിച്ചുകൊണ്ട് മദ്യത്തിന്റെ ഉത്പാദനം വീണ്ടും വർധിപ്പിക്കാനുളള എക്സൈസ് മന്ത്രിയുടെ മദ്യനയസമീപനം ജനവിരുദ്ധമാണെന്ന് കെ സിബിസി മദ്യവിരുദ്ധ സിമിതി കൊല്ലം രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
നാട് മദ്യത്തിന്റെപിടിയിലമരുന്പോഴും പാലക്കാട് സ്വകാര്യ കന്പനിക്ക് ബ്രൂവറി അനുവദിച്ച നടപടി പ്രതിഷേധാർഹമാണെന്നും യോഹന്നാൻ ആന്റണിയും എ.ജെ ഡിക്രൂസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Movies
കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 36-ാ മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
മികച്ച നാടകം
പകലിൽ മറഞ്ഞിരുന്നൊരാൾ(വള്ളുവനാട് ബ്രഹ്മ.)
മികച്ച രണ്ടാമത്തെ നാടകം
ഒറ്റ (കാഞ്ഞിരപ്പള്ളി അമല)
മികച്ച രചന
ഹേമന്ത്കുമാർ
(നാടകം. ഒറ്റ, കാഞ്ഞിരപ്പള്ളി അമല)
മികച്ച സംവിധാനം
രാജേഷ് ഇരുളം
(നാടകം - പകലിൽ മറഞ്ഞിരുന്നൊരാൾ (വള്ളുവനാട് ബ്രഹ്മ.)
മികച്ച നടൻ
പുല്ലച്ചിറ ബാബു
(നാടകം - നിറം, തിരുവനന്തപുരം നടനകല)
മികച്ച നടി
ജയലക്ഷ്മി
(നാടകം കാലംപറക്ക്ണ്, കോഴിക്കോട് സങ്കീർത്തന)
പ്രത്യക ജൂറി പുരസ്ക്കാരം
ബേബി ഉത്തര
(നാടകം കാലം പറക്ക്ണ് കോഴിക്കോട് സങ്കീർത്തന)
Kerala
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നിലപാട് കടുപ്പിച്ച് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി). സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പ്രതികരിച്ചു.
പിന്നെ എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാകുന്പോൾ ആണല്ലോ ബാക്കി സംസാരം. ആദ്യം അത് നടക്കട്ടെ. അതിന് ശേഷം ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകൾ. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം ഛത്തീസ്ഗഡിലെ വിഷയം കാണാൻ. അവർ ക്രിസ്ത്യാനികളായി പോയി എന്ന സങ്കടം തങ്ങൾക്കുണ്ട്.
ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. എംപിമാർ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.