കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ കെസിഎസ്എൽ പ്രവർത്തനവർഷ ഉദ്ഘാടനം രൂപത ഡയറക്ടർ ഫാ. സജിൻ ഇലവനാമുക്കട നിർവഹിച്ചു. കെസിഎസ്എൽ രൂപത പ്രസിഡന്റ് സിസ്റ്റർ സിൽവി ജേക്കബ് അധ്യക്ഷത വഹിച്ചു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് നൈസി, സ്കൂൾ ലീഡർമാരെ അനുമോദിച്ചു. ടീച്ചർ ഇൻ ചാർജ് മൻസിമോൾ ജേക്കബ്, കെസിഎസ്എസ്എൽ അനിമേറ്റർമാരായ റേച്ചൽ കെ. തോമസ്, ഐസി ജയിംസ്, രൂപത ഭാരവാഹികളായ എയ്ഞ്ചൽ മരിയ ജിജോ, ജൊഹാന മാത്യൂസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ റാലിയും കലാപരിപാടികളും നടത്തി.